മെസിയാണ് യഥാർത്ഥ ലീഡർ, ഈ കണക്കുകൾ അത് തെളിയിക്കുന്നു | Messi

ലയണൽ മെസിയുടെ നേതൃഗുണത്തെക്കുറിച്ച് പലരും സംശയങ്ങൾ ഉന്നയിച്ചിരുന്ന സമയമുണ്ടായിരുന്നു. മെസി നായകനായതിനു ശേഷം ബാഴ്‌സലോണക്ക് ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ കഴിയാതിരുന്നതും അർജന്റീന നായകൻ എന്ന നിലയിൽ ടീമിന് കിരീടങ്ങൾ സ്വന്തമാക്കി നൽകാൻ മെസിക്ക് കഴിയാതിരുന്നതുമെല്ലാം അതിനു കാരണമായി. എന്നാൽ അർജന്റീനയെ മുന്നിൽ നിന്ന് നയിച്ച് സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ മെസി തന്റെ നേതൃഗുണം ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്തു.

ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസിയെ ടീമിന്റെ നായകനാക്കിയാണ് ക്ലബ് സ്വീകരിച്ചത്. ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ലയണൽ മെസിക്ക് കഴിയുന്നുമുണ്ട്. നാല് മത്സരങ്ങൾ കളിച്ച ലയണൽ മെസി ഏഴു ഗോളുകൾ നേടിക്കഴിഞ്ഞു. ഇതിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച രണ്ടു നിർണായക ഫ്രീ കിക്ക് ഗോളുകളും ഉൾപ്പെടുന്നു. അതിനു പുറമെ കഴിഞ്ഞ മത്സരത്തിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യത്തെ കിക്ക് ഗോളാക്കി മാറ്റി ടീമിന് ആത്മവിശ്വാസം നൽകാനും മെസിക്ക് കഴിഞ്ഞു.

ലയണൽ മെസി ഇതുവരെ പത്ത് പെനാൽറ്റി ഷൂട്ടൗട്ടുകളെയാണ് അഭിമുഖീകരിച്ചിട്ടുള്ളത്. ഈ പെനാൽറ്റി ഷൂട്ടൗട്ടുകളിലെല്ലാം ആദ്യത്തെ കിക്കെടുത്തത് ലയണൽ മെസിയായിരുന്നു. ഇതിൽ ചിലിക്കെതിരെ നടന്ന കോപ്പ അമേരിക്ക ഷൂട്ടൗട്ടിൽ ഒഴികെ ബാക്കിയെല്ലാത്തിലും തന്റെ കിക്ക് ഗോളാക്കി മാറ്റാൻ ലയണൽ മെസിക്ക് കഴിഞ്ഞു. ടീമിലെ പ്രധാന താരം ഷൂട്ടൗട്ടിൽ മുന്നിൽ നിന്ന് നയിക്കുന്നതിന് സമാനമാണിത്.

ചില ടീമുകളിലെ പ്രധാന സ്‌ട്രൈക്കർമാർ അവസാന കിക്കുകളാണ് എടുക്കാറുള്ളത്. റൊണാൾഡോ, നെയ്‌മർ എന്നിവരെല്ലാം ഇങ്ങിനെ ചെയ്യാറുണ്ട്. എന്നാൽ അത് പലപ്പോഴും ടീമിനെ പ്രതികൂലമായി ബാധിക്കും. എന്നാൽ ലയണൽ മെസി ആദ്യത്തെ കിക്കെടുക്കുന്നതും അത് ഗോളാക്കി മാറ്റുന്നതും ടീമിലെ മറ്റു താരങ്ങൾക്ക് വലിയ കോൺഫിഡൻസ് നൽകും. കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിയിലെ എല്ലാ താരങ്ങളും എടുത്ത കിക്കുകൾ ഗോളാക്കി മാറ്റിയിരുന്നു.

Messi Proves He Is An Ultimate Leader

Inter MiamiLionel Messi
Comments (0)
Add Comment