തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ, ഇന്റർ മിയാമിയിൽ മെസിയുടെ ഗോൾവേട്ട തുടരുന്നു | Messi

ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ലയണൽ മെസി മികച്ച ഫോമിലാണ് കളിക്കുന്നത്. പിഎസ്‌ജി കരാർ അവസാനിച്ച് അമേരിക്കയിലേക്ക് ചേക്കേറിയതിനു ശേഷം വളരെ സന്തോഷവാനായി കാണപ്പെടുന്ന ലയണൽ മെസി അത് കളിക്കളത്തിലും പ്രകടമാക്കുന്നു. ലയണൽ മെസി എത്തിയതിനു ശേഷം പുതിയൊരു ഊർജ്ജവുമായി കളിക്കുന്ന ഇന്റർ മിയാമിയുടെ ഫോമിലും വലിയ വ്യത്യാസം കാണാൻ കഴിയുന്നുണ്ട്. മെസി വന്നതിനു ശേഷമുള്ള രണ്ട മത്സരങ്ങളിലും അവർ വിജയം നേടി.

ഇന്റർ മിയാമിയിൽ ഇന്ന് മൂന്നാമത്തെ മത്സരം കളിക്കുന്ന ലയണൽ മെസി അതിലും ഗോൾ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ ക്ലബായ ഒർലാണ്ടോ സിറ്റിക്കെതിരെ നടക്കുന്ന ലീഗ് കപ്പ് മത്സരത്തിലാണ് മെസി ടീമിനെ മുന്നിലെത്തിച്ച ഗോൾ നേടുന്നത്. മത്സരത്തിന്റെ ഏഴാം മിനുട്ടിലാണ് ലയണൽ മെസി ഇന്റർ മിയാമിയിലെ തന്റെ നാലാമത്തെ ഗോൾ നേടുന്നത്. ക്ലബ് തലത്തിൽ ഇതിനേക്കാൾ മികച്ചൊരു തുടക്കം ലയണൽ മെസിയുടെ കരിയറിൽ ഉണ്ടായിട്ടില്ല.

മത്സരത്തിന്റെ ഏഴാം മിനുട്ടിലാണ് ഗോൾ വരുന്നത്. ലയണൽ മെസി വന്നതിനു ശേഷം മികച്ച ഫോമിൽ കളിക്കുന്ന ഫിൻലൻഡ്‌ താരമായ റോബർട്ട് ടെയ്‌ലർ തന്നെയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ടെയ്‌ലർ വിങ്ങിൽ നിന്നും നൽകിയ ക്രോസ് പെനാൽറ്റി ബോക്‌സിനുള്ളിൽ വെച്ച് നെഞ്ചിൽ സ്വീകരിച്ചതിനു ശേഷം ക്ലോസ് റേഞ്ചിൽ അത് വലയിലേക്ക് തൊടുത്തു. ഒർലാണ്ടോ സിറ്റി ഗോൾകീപ്പര്ക്ക് യാതൊരു അവസരവും നൽകാതെയാണ് പന്ത് വലയിലേക്ക് കയറിയത്.

ലയണൽ മെസിയും ടെയ്‌ലറും തമ്മിലുള്ള കണക്ഷൻ ഒരിക്കൽക്കൂടി തെളിയിച്ച ഗോളായിരുന്നു അത്. എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മത്സരം ആദ്യപകുതി അവസാനിച്ചപ്പോൾ രണ്ടു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലാണ്. ലയണൽ മെസി ഏഴാം മിനുട്ടിൽ ഇന്റർ മിയാമിയെ മുന്നിലെത്തിച്ചതിനു ശേഷം ഒർലാണ്ടോ സിറ്റിക്ക് വേണ്ടി സെസാർ അരഹോ പതിനേഴാം മിനുട്ടിലാണ് സമനില ഗോൾ നേടിയത്.

Messi Scored Goal Against Orlando City

Inter MiamiLionel MessiMLSOrlando City
Comments (0)
Add Comment