ലയണൽ മെസിയും ലൂയിസ് സുവാരസും ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച സഖ്യം ആണെന്ന് പറഞ്ഞാൽ അതിൽ എതിരഭിപ്രായമുള്ളവർ വളരെ കുറവായിരിക്കും. കളിക്കളത്തിലും പുറത്തും ഒരുപോലെ കെട്ടുറപ്പും ഒത്തിണക്കവും സ്നേഹവും കാണിക്കുന്ന ഈ താരങ്ങൾ ഈ വർഷം ബാഴ്‌സലോണ വിട്ടതിനു ശേഷം ആദ്യമായി ഒരുമിച്ചു കളിക്കളത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണ്.
ബ്രസീലിയൻ ക്ലബായ ഗ്രെമിയോയുമായുള്ള കരാർ അവസാനിച്ചതോടെ ലൂയിസ് സുവാരസ് ലയണൽ മെസിയുടെ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിരുന്നു. ട്രാൻസ്‌ഫർ പൂർത്തിയാക്കിയെങ്കിലും സുവാരസ് ടീമിനൊപ്പം ചേർന്നിരുന്നില്ല. ഒഴിവ് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ഇന്റർ മിയാമി പരിശീലനം ആരംഭിച്ചപ്പോൾ ഈ രണ്ടു താരങ്ങളും ഒരുമിച്ചെത്തിയത് ആരാധകർക്ക് സന്തോഷം നൽകുന്ന കാഴ്‌ചയായിരുന്നു.
Messi and Suàrez back at training together again 🥺 pic.twitter.com/LU4Hfp7YjR
— B/R Football (@brfootball) January 13, 2024
രണ്ടു താരങ്ങളും പരിശീലനത്തിനിറങ്ങി ഇന്റർ മിയാമിക്കൊപ്പം പ്രീ സീസൺ മത്സരങ്ങൾക്കായി തയ്യാറെടുപ്പ് നടത്തുകയാണ്. ഫെബ്രുവരിയിൽ തുടങ്ങുന്നതിനു മുൻപ് ഇന്റർ മിയാമി നാല് മത്സരങ്ങൾ കളിക്കുന്നുണ്ട്. എൽ സാൽവദോർ, ഡള്ളാസ് എന്നിവർക്കെതിരെയുള്ള മത്സരത്തിന് പുറമെ സൗദി ക്ലബുകളായ അൽ ഹിലാൽ, അൽ നസ്ർ എന്നിവർക്കെതിരെ റിയാദ് കപ്പിലും ഇന്റർ മിയാമി ഏറ്റുമുട്ടും.
🚨 Lionel Messi and Luis Suarez training together ✅️🙌 pic.twitter.com/3SFf8t65bM
— Inter Miami News Hub (@Intermiamicfhub) January 13, 2024
സുവാരസിന്റെ വരവ് ഇന്റർ മിയാമിക്ക് വലിയൊരു ഊർജ്ജമാണ്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ താരം അനുഭവിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മിന്നുന്ന പ്രകടനമാണ് ബ്രസീലിയൻ ക്ലബിനായി താരം നടത്തിയത്. മുപ്പത്തിമൂന്നു മത്സരങ്ങളിൽ നിന്നും പതിനേഴു ഗോളുകൾ നേടിയ സുവാരസ് പതിനൊന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത് ഐതിഹാസികമായ പ്രകടനമാണ് നടത്തിയത്.
കഴിഞ്ഞ സീസണിന്റെ പകുതിയിൽ വെച്ച് ഇന്റർ മിയാമിയിൽ എത്തിയ മെസി ഒരു കിരീടം ടീമിന് നേടിക്കൊടുത്തു എങ്കിലും പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം പ്രതിഭക്കനുസരിച്ച് തിളങ്ങാൻ കഴിഞ്ഞില്ല.ഈ സീസണിൽ അത് പരിഹരിക്കാനാണ് താരം ഇറങ്ങുന്നത്. ഉറ്റ സുഹൃത്തായ സുവാരസുമായി ഒരുമിച്ച് ഇന്റർ മിയാമിയെ ഉയരങ്ങളിലെത്തിക്കാൻ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല.
Messi Suarez Start Training At Inter Miami