കൂടുതൽ ഗോളുകൾ നേടാൻ കഴിയുമായിരുന്നു, ആത്മവിശ്വാസത്തോടെയാണ് അടുത്ത മത്സരത്തിന് ഇറങ്ങുന്നതെന്ന് മൈക്കൽ സ്റ്റാറെ

ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. ഒഡിഷ എഫ്‌സിയെ അവരുടെ മൈതാനത്തു വെച്ചാണ് സീസണിലെ നാലാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. അതുകൊണ്ടു തന്നെ മത്സരം ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ കടുപ്പമേറിയതാണ്.

കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം അവിശ്വസനീയമായ രീതിയിൽ തുലച്ചാണ് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്. എന്നാൽ ആ പ്രകടനം പുതിയ മത്സരത്തിനിറങ്ങുമ്പോൾ ആത്മവിശ്വാസം നൽകുന്നുവെന്ന് മൈക്കൽ സ്റ്റാറെ പറഞ്ഞു.

“കഴിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കാണിച്ച ഊർജ്ജം വളരെയധികം സന്തോഷമുണ്ടാക്കുന്ന കാര്യമായിരുന്നു. ദൗർഭാഗ്യവശാൽ ഞങ്ങൾക്ക് ഒന്നിലധികം ഗോൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ ഈ മത്സരത്തിലേക്ക് പോകാൻ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.” പരിശീലകൻ പറഞ്ഞു.

മൂന്നു മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു വിജയവും ഒരു സമനിലയും നേടിയപ്പോൾ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങി. എന്നാൽ ഓരോ മത്സരം കഴിയുന്തോറും ടീമിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ടെന്നത് പ്രതീക്ഷയാണ്. ലൂണയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഒഡിഷ എഫ്‌സിയുടെ പ്രകടനം നിലവിൽ അത്ര മികച്ചതല്ല. സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും അവർ തോൽവി വഴങ്ങി. എന്നാൽ കഴിഞ്ഞ മത്സരത്തിൽ അവർ ജംഷഡ്‌പൂരിനെതിരെ വിജയിച്ച് തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാൽ ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ വെല്ലുവിളിയുണ്ടാകും.

Kerala BlastersMikael StahreOdisha FC
Comments (0)
Add Comment