പതിനാലാം വയസു മുതൽ പരിശീലകൻ, കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചിനെ നിസാരമായി തള്ളിക്കളയാൻ കഴിയില്ല | Mikael Stahre

മൈക്കൽ സ്റ്റാറെയെ പരിശീലകനായി നിയമിച്ചതിൽ പല ആരാധകരും അതൃപ്‌തരാണെന്നു വ്യക്തമാണ്. കരിയറിൽ ഒരുപാട് നേട്ടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ലാത്ത അദ്ദേഹം കഴിഞ്ഞ സീസണിൽ പരിശീലിപ്പിച്ച ടീമിന്റെ പ്രകടനം മോശമായിരുന്നു. ഇന്ത്യയിലെ സാഹചര്യങ്ങളിൽ അദ്ദേഹത്തിന് പരിചയം കുറവാണെന്നതും ആരാധകർ പോരായ്‌മയായി ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാൽ ഇപ്പോൾ തന്നെ എഴുതിത്തള്ളാൻ കഴിയുന്ന ഒരു പരിശീലകനല്ല മൈക്കൽ. പ്രൊഫെഷണൽ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത അദ്ദേഹം പതിനാലാം വയസു മുതൽ പരിശീലകനാവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏതാനും യൂത്ത് ടീമുകളെ പരിശീലിപ്പിച്ചതിനു ശേഷമാണ് മൈക്കൽ സീനിയർ ഫുട്ബോളിലേക്ക് കടന്നത്. സീനിയർ ഫുട്ബോളിൽ പതിനേഴു വർഷത്തെ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.

സ്വീഡനിലെ അസിരിസ്‌ക ഫുട്ബോൾ ക്ലബിന്റെ പരിശീലകനായിരുന്ന അദ്ദേഹം അവരെ തേർഡ് ഡിവിഷനിൽ നിന്നും രണ്ടാം ഡിവിഷനിലേക്ക് പ്രൊമോട്ട് ചെയ്‌തിട്ടുണ്ട്‌. അതിനു പുറമെ സ്വീഡനിലെ മൂന്നു ക്ളബുകളെക്കൂടി പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് ഗോട്ടബോർഗ് എന്ന ക്ലബിന്റെ മാനേജരായിരിക്കുമ്പോൾ അവരെ നാലാം സ്ഥാനത്ത് എത്തിക്കാനും കഴിഞ്ഞിരുന്നു.

വിദേശ ക്ലബുകലെ നോക്കിയാൽ എംഎൽഎസ് ക്ലബായ സാൻ ജോസ് എർത്ത്ക്വാക്കേഴ്‌സിന്റെ പരിശീലകനായിരിക്കുമ്പോൾ കാര്യമായ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന് കീഴിൽ ടീമിന്റെ ശൈലിയിലും ആക്രമണത്തിലും മാറ്റങ്ങളുണ്ടായിരുന്നു. ചൈനീസ് സൂപ്പർ ലീഗിൽ ഡാലിയൻ പ്രൊഫെഷണൽസ് എഫ്‌സിയെ പരിശീലിപ്പിച്ച ശേഷമാണ് മൈക്കൽ കഴിഞ്ഞ സീസണിൽ ഇന്തോനേഷ്യയിലേക്ക് എത്തിയത്.

പൊസിഷനിലൂന്നി പിന്നിൽ നിന്നും പാസിംഗ് ഗെയിമിലൂടെ ആക്രമണങ്ങൾ സംഘടിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. പന്തടക്കം ഉണ്ടാക്കുന്നതിലും ടീമിനെ കൃത്യതയോടെ സംഘടിതമായി നിലനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തുന്നു. ആവശ്യമെങ്കിൽ ശൈലിയിൽ മാറ്റം വരുത്തി മറ്റു ശൈലികൾ അവലംബിക്കാനും മൈക്കൽ മടി കാണിക്കുന്നില്ല.

പതിനേഴു വർഷത്തെ കരിയറിനിടയിൽ ഏതാനും നേട്ടങ്ങൾ മാത്രമേ സ്വന്തമാക്കിയുട്ടുള്ളൂവെങ്കിലും അദ്ദേഹം പരിശീലിപ്പിച്ച ടീമുകളും ആ നിലവാരത്തിൽ ഉള്ളവയായിരുന്നു എന്നത് പ്രധാനമാണ്. വമ്പൻ ടീമുകളെ പരിശീലിപ്പിക്കാനുള്ള അവസരം വളരെ കുറച്ച് മാത്രമേ മൈക്കലിന് ലഭിച്ചിട്ടുള്ള. കൃത്യമായ വിഭവങ്ങൾ നൽകിയാൽ ടീമിനെ മികവിലെത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നതിൽ സംശയമില്ല.

Mikael Stahre Managerial Career Explained

KBFCKerala BlastersMikael Stahre
Comments (0)
Add Comment