ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ സമ്മിശ്രമാണ്. വിജയിക്കാൻ കഴിയുമായിരുന്ന ഡ്യൂറൻഡ് കപ്പിൽ ടീം മോശം പ്രകടനം നടത്തി ക്വാർട്ടർ ഫൈനലിൽ പുറത്തു പോയതാണ് ആരാധകരുടെ പ്രതീക്ഷകൾ ഇല്ലാതാക്കിയത്. എന്നാൽ അതിനു ശേഷം പുതിയ സൈനിങ് ഉണ്ടായത് നേരിയ പ്രതീക്ഷയും നൽകുന്നു.
കഴിഞ്ഞ മൂന്നു സീസണുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഉണ്ടായിരുന്ന ഇവാൻ വുകോമനോവിച്ചിന് പകരം സ്വീഡിഷ് പരിശീലകൻ മൈക്കൽ സ്റ്റാറെ എത്തിയ സീസൺ കൂടിയാണിത്. ഡ്യൂറൻഡ് കപ്പിൽ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും നിരവധി വർഷങ്ങളുടെ പരിചയസമ്പത്ത് അദ്ദേഹം ഉപയോഗപ്പെടുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Mikael Stahre 🗣️“Kerala Blasters is big club with a massive fan-base who pack the stadiums completely in every single match,which is a part of the reason behind my coming here. We trained for a month in Thailand under great facilities & I have been very pleased with that.” (1/2)
— KBFC XTRA (@kbfcxtra) September 5, 2024
“ഓരോ മത്സരത്തിലും സ്റ്റേഡിയം മുഴുവനായും നിറക്കുന്ന വലിയൊരു കൂട്ടം ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഞാൻ ഇവിടേക്ക് വന്നതിന്റെ വലിയൊരു കാരണം അതു കൂടിയാണ്. തായ്‌ലൻഡിൽ മികച്ച സൗകര്യങ്ങളോടു കൂടിയാണ് ഞങ്ങൾ പ്രീ സീസൺ പരിശീലനം നടത്തിയത്. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്.”
“ഈ ടീമിലുള്ള എല്ലാവരും ആദ്യം മുതൽ തന്നെ ഒരുപാട് ആത്മാർത്ഥതയുള്ളവരാണ്. ഇനിയുമൊരുപാട് മെച്ചപ്പെടണമെന്ന ആഗ്രഹമുള്ള ഒരു കൂട്ടം താരങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനെക്കുറിച്ചും ടീമിലെ താരങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പുതിയ സീസൺ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിലാണ് പരിശീലനം നടത്തുന്നത്. സീസണിന് മുന്നോടിയായി ഐഎസ്എല്ലിലേക്ക് പുതിയതായി പ്രൊമോട്ട് ചെയ്യപ്പെട്ട മൊഹമ്മദൻസ് എഫ്‌സിയുമായി ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനമത്സരം കളിക്കുന്നുണ്ട്.