മൊബൈൽ ഫോണിനെ തീ പിടിപ്പിക്കുന്ന ആരാധകപ്പടയുടെ കരുത്ത്, ഫ്‌ളൈറ്റ് മോഡിലിടേണ്ടി വന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ | Mikael Stahre

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെയെ പ്രഖ്യാപിച്ചതിൽ ആരാധകർക്ക് സമ്മിശ്രമായ അഭിപ്രായങ്ങളാണുള്ളതെങ്കിലും അവർ നൽകുന്ന പിന്തുണയ്ക്ക് യാതൊരു കുറവുമില്ല. പുതിയ പരിശീലകൻ വളരെയധികം പരിചയസമ്പത്തുള്ള വ്യക്തിയാണെന്നത് അവർക്ക് പ്രതീക്ഷ നൽകുന്നു. ടീമിനൊപ്പം അദ്ദേഹത്തിന്റെ ആദ്യത്തെ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് മൈക്കൽ സ്റ്റാറെയുടെ ഇൻസ്റ്റാഗ്രാം പേജിൽ നിന്നും വ്യക്തമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപനം നടത്തുന്നതിന് തൊട്ടു മുൻപ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയ അദ്ദേഹത്തിന് ഇപ്പോൾ ഫോളോവേഴ്‌സ് ഒന്നേകാൽ ലക്ഷം കവിഞ്ഞിട്ടുണ്ട്. ആരാധകരുടെ കുത്തൊഴുക്ക് കാരണം അദ്ദേഹത്തിന് തന്റെ ഫോൺ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റേണ്ടി വരികയും ചെയ്‌തു.

“എല്ലായിപ്പോഴും ഭയങ്കരമായ ശബ്‌ദമാണുണ്ടാകുന്നത്‌. അതൊരു വലിയ ക്ലബാണ്, അതുകൊണ്ടു തന്നെ എല്ലാം പൂർത്തിയായിക്കഴിഞ്ഞപ്പോൾ പൂജ്യത്തിൽ നിന്നും നൂറിലേക്ക് വളരെ പെട്ടന്നാണ് പോയത്. സത്യസന്ധമായി പറയുകയാണെങ്കിൽ എനിക്കൊരു വെക്കേഷൻ ഇതിനാൽ മാത്രം ആവശ്യമാണ്.” ഒരു സ്വീഡിഷ് മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.

“ഫോണിന്റെ നോട്ടിഫിക്കേഷൻ ഞാൻ ഓഫ് ചെയ്‌തില്ല, എനിക്കത് കൂടുതൽ മനസിലാക്കാനുണ്ട്. സോഷ്യൽ മീഡിയ ലോകത്തെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ല. എന്റെ കരിയാറിലുടനീളം ആ ബഹളത്തിൽ നിന്നും മാറി നിൽക്കാനാണ് ഞാൻ തീരുമാനിച്ചിട്ടുള്ളത്. ഫോൺ എനിക്ക് ഫ്‌ളൈറ്റ് മോഡിൽ ഇടേണ്ടി വന്നിട്ടുണ്ട്.” അദ്ദേഹം വ്യക്തമാക്കി.

പതിനേഴു വർഷത്തിലധികം പരിശീലകനായി ഇരുന്നതിന്റെ അനുഭവസമ്പത്തുമായാണ് മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജരായി എത്തുന്നത്. അത് തന്നെയാണ് അദ്ദേഹത്തിൽ പ്രതീക്ഷ നൽകുന്ന കാര്യവും. കരിയറിൽ കൂടുതൽ വമ്പൻ ടീമുകളെ പരിശീലിപ്പിച്ചിട്ടില്ലാത്ത അദ്ദേഹത്തിന് കൊമ്പന്മാരെ കൂടുതൽ മികവിലേക്കെത്തിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.

Mikael Stahre On Support From KBFC Fans

KBFCKerala BlastersMikael Stahre
Comments (0)
Add Comment