കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് വളരെയധികം നിരാശയുണ്ടാക്കിയ കാര്യമാണ് ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിട്ടത്. ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യത്തെ കേരള ബ്ലാസ്റ്റേഴ്‌സ് താരമെന്ന നേട്ടം സ്വന്തമാക്കിയ ദിമിത്രിയോസിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ശ്രമിച്ചെങ്കിലും താരം ക്ലബ് വിടാനാണ് തീരുമാനിച്ചത്.
പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ദിമിത്രിയോസ് ഐഎസ്എല്ലിലെ തന്നെ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. ഈസ്റ്റ് ബംഗാളാണ് താരത്തെ സ്വന്തമാക്കാൻ സാധ്യതയുള്ള ക്ലബ്. ഇതോടെ കഴിഞ്ഞ സീസണിൽ ഗോളുകൾ അടിച്ചു കൂട്ടിയ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയായി വരാനുള്ള എല്ലാ സാധ്യതയുമുണ്ട്.
Question: Who has won more one on one battle in training you or Dimi ?
Milos 🗣️ “Ofcourse me, Dimi is good; he scored lot of goals because he train every day with me” #KBFC pic.twitter.com/7eX6IyzXfd
— KBFC XTRA (@kbfcxtra) May 24, 2024
എന്നാൽ ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയായി വന്നാലും അത് തടുക്കാൻ കഴിവുള്ള താരങ്ങൾ ടീമിനൊപ്പം ഉണ്ടെന്നാണ് കരുതേണ്ടത്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശപ്രതിരോധതാരം മിലോസ് ഡ്രിൻസിച്ചിന്റെ ഒരു അഭിമുഖം പുറത്തു വന്നിരുന്നു. അതിൽ താരം പറഞ്ഞ കാര്യങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്.
ട്രെയിനിങ് മൈതാനത്ത് ദിമിത്രിയോസിനെ നേരിടുമ്പോൾ കൂടുതൽ വിജയം നേടിയത് ആരാണെന്നാണ് മിലോസ് നേരിട്ട ചോദ്യം. അതിനുള്ള താരത്തിന്റെ മറുപടി “ഞാൻ തന്നെയാണ് കൂടുതൽ വിജയിച്ചിട്ടുള്ളത്. ദിമിത്രിയോസ് മികച്ച താരമാണ്. പക്ഷെ എനിക്കെതിരെ കളിച്ചിട്ടുള്ളതു കൊണ്ടാണ് ദിമിക്ക് കൂടുതൽ ഗോളുകൾ നേടാൻ കഴിഞ്ഞത്” എന്നായിരുന്നു.
അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്താൻ പോകുന്ന വിദേശതാരങ്ങളിലൊന്ന് മിലോസ് ഡ്രിൻസിച്ചാണ്. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സിന് എതിരാളിയായി വന്നാൽ ദിമിത്രിയോസ് ബുദ്ധിമുട്ടാനുള്ള സാധ്യതയുമുണ്ട്. അതേസമയം ദിമിത്രിയോസിനു പകരക്കാരനെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സ് തീവ്രമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
Milos Drincic Says He Can Stop Dimitrios