ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലുകളിൽ ഒന്നാണ് ഖത്തർ ലോകകപ്പിൽ നടന്നത്. അർജന്റീനയുടെ ആധിപത്യത്തിനു ശേഷം ഫ്രാൻസിന്റെ തിരിച്ചു വരവും കണ്ട മത്സരത്തിൽ ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന തന്നെ വിജയം നേടി. മുപ്പത്തിയാറു വർഷത്തിനു ശേഷം അർജന്റീന സ്വന്തമാക്കുന്ന ആദ്യത്തെ ലോകകപ്പ് കിരീടമായിരുന്നു ഇത്തവണത്തേത്. ഇരുപതു വർഷത്തിനു ശേഷം ആദ്യമായാണ് ഒരു ലാറ്റിനമേരിക്കൻ രാജ്യം ലോകകപ്പ് നേടുന്നത്.
വളരെ ചൂടു പിടിച്ച മത്സരമായതിനാൽ തന്നെ അതിൽ വിവാദങ്ങളും ഉണ്ടായിരുന്നു. അർജന്റീനയുടെയും ഫ്രാൻസിന്റെയും ചില ഗോളുകൾ അനുവദിച്ചതിൽ വീഡിയോ റഫറി ഉൾപ്പെടെയുള്ളവർക്ക് പിഴവുകൾ സംഭവിച്ചുവെന്ന് മത്സരത്തിനു ശേഷം ആരാധകർ ചൂണ്ടിക്കാട്ടുകയുണ്ടായി. വളരെ പ്രധാനപ്പെട്ട മത്സരമായതിനാൽ തന്നെ ഇതുപോലെയുള്ള കാര്യങ്ങൾ സ്വാഭാവികമായും സംഭവിക്കുന്നതാണ്. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇത്തരം ചർച്ചകൾ കെട്ടടങ്ങുകയും ചെയ്‌തു.
FULL STORY: https://t.co/1LPvT7vlkm
— SPORTbible (@sportbible) December 23, 2022
രസകരമായ മറ്റൊരു സംഭവം ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് ഫ്രാൻസിൽ നിന്നും ഒരു പെറ്റിഷൻ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകളാണ് ഇതിൽ ഒപ്പു വെച്ചിരിക്കുന്നത്. മത്സരം വീണ്ടും നടത്താൻ ഇവർ ഫിഫക്ക് മുന്നിൽ നിരത്തുന്നത് മത്സരത്തിലെ പിഴടുകൾ തന്നെയാണ്. അർജന്റീനക്കായി ഡി മരിയ രണ്ടാമത് നേടിയ ഗോളിനു മുന്നോടിയായി എംബാപ്പെ ഫൗൾ ചെയ്യപ്പെട്ടുവെന്നും അതിനാൽ മത്സരം വീണ്ടും നടത്തണമെന്നുമാണ് ഇതിൽ ആവശ്യപ്പെടുന്നത്.
മെസ്ഒപ്പീനിയന്സ് എന്ന പ്ലാറ്റ്‌ഫോമിൽ ലോഞ്ച് ചെയ്‌തിരിക്കുന്ന പെറ്റിഷന് ഫ്രാൻസ് ആരാധകരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രധാനപ്പെട്ട മത്സരങ്ങൾ കഴിയുമ്പോൾ ഇതുപോലെയുള്ള പെറ്റിഷൻ വരുന്നതും അതിനു നിരവധി പേരുടെ പിന്തുണ ലഭിക്കുന്നതും സ്വാഭാവികമായ കാര്യമാണ്. ഇതിൽ ഫിഫ യാതൊരു തീരുമാനവും എടുക്കാൻ പോകുന്നില്ല. മത്സരം വീണ്ടും നടത്തുമെന്ന് പെറ്റിഷൻ ആരംഭിച്ചവർ പോലും കരുതുന്നുമുണ്ടാകില്ല.
Here’s a reminder that Argentina are the only team in history to win the World Cup whilst also being the reigning Copa America champions pic.twitter.com/SXWNFLgqMH
— Mo (@mhussein_fcb) December 21, 2022
കിരീടം നേടിയത് അർജന്റീന സ്വന്തം നാട്ടിൽ വളരെ മികച്ച രീതിയിൽ തന്നെ ആഘോഷിക്കുകയുണ്ടായി. അതേസമയം ഫൈനലിൽ തോറ്റെങ്കിലും ഫ്രാൻസിന് അഭിമാനിക്കാനുള്ള വകയുണ്ട്. തുടർച്ചയായ രണ്ടാമത്തെ ലോകകപ്പ് ഫൈനലിലാണ് അവർ കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ അവർ കിരീടവും നേടി. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമാണെന്ന തെളിയിച്ച ഫ്രാൻസിന്റെ പ്രധാന താരമായ എംബാപ്പെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നേടുകയുണ്ടായി.