എല്ലാ സ്റ്റേഡിയങ്ങളും കൊച്ചി പോലെയാകണം, ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ച് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധർ ആരാണെന്ന് ചോദിച്ചാൽ ഏവരും ഒരു സംശയവുമില്ലാതെ നൽകുന്ന മറുപടി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നായിരിക്കും. 2014ൽ രൂപീകരിക്കപ്പെട്ട ഒരു ക്ലബ്ബിനു വലിയ രീതിയിലുള്ള പിന്തുണയാണ് കേരളത്തിലെ ആരാധകർ നൽകിയത്. അതിനു ശേഷം ഇതുവരെ പടിപടിയായി വളർന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോൾ മറ്റൊരു ടീമിന്റെ ആരാധകക്കൂട്ടത്തിനും എത്തിപ്പെടാൻ കഴിയാത്ത ഉയരത്തിലേക്കാണ് എത്തിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആരാധകരുടെ ശക്തി ആദ്യത്തെ രണ്ടു മത്സരങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ടീമിന് മികച്ച രീതിയിലുള്ള പിന്തുണ അവർ നൽകിയപ്പോൾ ആദ്യത്തെ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയം നേടി. സ്വന്തം മൈതാനത്ത് മൂന്നാമത്തെ മത്സരത്തിനായി ഇറങ്ങുമ്പോൾ നോർത്ത്ഈസ്റ്റ് യുണൈറ്റഡാണ്‌ എതിരാളികൾ. സ്വന്തം ടീമിന് വലിയ പിന്തുണ നൽകുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ച നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ അവരെ പേടിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

“ഞങ്ങൾ ആരാധകർക്കെതിരെയല്ല കളിക്കുന്നത്. ആരാധകരുള്ളതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഫീൽഡിൽ പതിനൊന്ന് കളിക്കാർ മാത്രമേ ഉള്ളൂ എന്നാണു ഞാൻ വിശ്വസിക്കുന്നത്. ആരാധകരുള്ളതിൽ സന്തോഷമുണ്ട്. ഇന്ത്യയിലെ എല്ലാ സ്റ്റേഡിയങ്ങളും ഇതുപോലെയായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിറയെ ആരാധകരും, അവരുടെ ടീമിനെ പിന്തുണയ്ക്കുന്നവരും.” സ്‌പാനിഷ്‌ പരിശീലകൻ യുവാൻ പെഡ്രോ പറഞ്ഞു. പല താരങ്ങളുമില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് ശക്തരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വലിയ ടീമാണ്. മികച്ച ഫുട്ബോൾ കളിക്കുന്ന ടീം കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരത പുലർത്തുന്നു. ഐഎസ്എല്ലിൽ അവർ കളിച്ച അവസാന മത്സരങ്ങൾ കാണൂ. മുംബൈ സിറ്റിക്കെതിരായ അവസാന മത്സരത്തിൽ അവർ ഇതിനേക്കാൾ മികച്ച ഫലം അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. പരിക്കും സസ്പെൻഷനുമുള്ള ചില താരങ്ങൾ ഉണ്ടായാലും മറ്റു ചിലർ പകരമുണ്ട്, അവരും ശക്തരായിരിക്കും. ഞാൻ പറഞ്ഞതുപോലെ, വളരെ സ്ഥിരതയുള്ള ഒരു ടീം.” അദ്ദേഹം കൂട്ടിച്ചേർത്തു.

നോർത്ത്ഈസ്റ്റുമായി നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ രീതിയിലുള്ള ആശങ്കയുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഫസ്റ്റ് ഇലവനിൽ ഉണ്ടാകേണ്ട അഞ്ചു താരങ്ങളാണ് പരിക്കും സസ്‌പെൻഷനും കാരണം മത്സരത്തിൽ കളിക്കാതിരിക്കുന്നത്. മിലോസ്, പ്രബീർ ദാസ് എന്നിവർ വിലക്ക് കാരണം കളിക്കാതിരിക്കുമ്പോൾ ഐബാൻ, ലെസ്‌കോവിച്ച്, ജീക്സൺ എന്നിവരാണ് പരിക്കേറ്റു പുറത്തിരിക്കുന്നത്. സ്വന്തം മൈതാനത്ത് മത്സരം നടക്കുന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം.

NEUFC Coach Praise Kerala Blasters Fans

Indian Super LeagueISLJuan Pedro BenaliKerala BlastersKerala Blasters FansNortheast United
Comments (0)
Add Comment