ഖത്തർ ലോകകപ്പിനു ശേഷം ഇനിയൊരു ലോകകപ്പിന് താനുണ്ടാവാൻ സാധ്യതയില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി നെയ്മർ. ഭാവിയെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നു പറഞ്ഞ പിഎസ്ജി താരം ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പായി തന്നെയാണ് കാണുന്നതെന്നും അതിനു ശേഷം ഒരു ടൂർണമെന്റിൽ കളിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നാണ് പറയുന്നത്. ഇനി വരുന്ന പരിശീലകന് തന്നെ ഇഷ്ടമാകാൻ സാധ്യതയില്ലെന്നും നെയ്മർ പറയുന്നു.
“ഇത് അവസാനത്തെ ലോകകപ്പായി കണ്ടു തന്നെയാണ് ഞാൻ കളിക്കുന്നത്. ഞാനും അച്ഛനും സംസാരിക്കുമ്പോൾ ഞങ്ങൾ എല്ലായിപ്പോഴും പറയും, ഓരോ മത്സരവും അവസാനത്തേതായി കണ്ടു കളിക്കണമെന്ന് ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് നമുക്കൊരിക്കലും പറയാൻ കഴിയില്ല.” നെയ്മർ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.
🇧🇷 NEYMAR JR:
“I’m going to play as if its my last World Cup. I keep telling my dad this, because we don’t know what will happen. I can’t guarantee you that I will play another world cup. Maybe I will, maybe I won’t, depends if the next manager likes me.” pic.twitter.com/LvSzDsMAnR
— Neymar_JR (@elonisnotgay) November 12, 2022
“=മറ്റൊരു ലോകകപ്പിൽഞാൻ കളിക്കുമെന്ന് ഉറപ്പു പറയാൻ കഴിയില്ല. എനിക്കതിനു കഴിയില്ല. ഇത് അവസാനത്തേതാണ് എന്ന ധാരണയിലാണ് ഞാൻ കളിക്കുന്നത്. ചിലപ്പോൾ ഞാൻ മറ്റൊരു ലോകകപ്പ് കളിക്കാം, ചിലപ്പോൾ കളിക്കില്ല. ഒരു പരിശീലകമാറ്റം ഉണ്ടാകുമ്പോൽ ഇനി വരുന്ന പരിശീലകന് എന്നെ ഇഷ്ടമാകണം എന്നുമില്ല.” നെയ്മർ പറഞ്ഞു.