ബ്രസീലിയൻ താരമായ നെയ്മർ അടുത്ത സീസണിൽ പിഎസ്ജിയിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. നെയ്മർക്കെതിരെ പിഎസ്ജി ആരാധകർ വലിയ പ്രതിഷേധമാണ് ഏതാനും മാസങ്ങൾക്കു മുൻപ് ഉയർത്തിയത്. താരത്തിന്റെ വീടിനു മുന്നിലടക്കം ആരാധകർ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നെയ്മർ ഇനി ഫ്രാൻസിൽ തുടരാനില്ലെന്ന തീരുമാനം കൈക്കൊണ്ടത്.
താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നതിനിടെ നെയ്മർ ബാഴ്സലോണയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2017ൽ ലോകറെക്കോർഡ് തുകയായ 222 മില്യൺ യൂറോക്ക് ബാഴ്സലോണയിൽ നിന്നും പിഎസ്ജി സ്വന്തമാക്കിയ താരത്തെ തിരിച്ചെത്തിക്കാൻ കാറ്റലൻ ക്ലബ് പലപ്പോഴും ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫ്രഞ്ച് ക്ലബ് താരത്തെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
🚨🚨💣| BREAKING: Neymar Jr wants to RETURN to FC Barcelona! He is READY to lower his salary to come back & is not giving up on his dream to be a blaugrana again. @ferrancorreas ☎️🇧🇷🔥 pic.twitter.com/SFk35m3EyB
— Managing Barça (@ManagingBarca) June 20, 2023
റിപ്പോർട്ടുകൾ പ്രകാരം ചേക്കേറേണ്ട ക്ലബ്ബിനെ തിരഞ്ഞെടുക്കാൻ നെയ്മറോട് പിഎസ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ബാഴ്സലോണയിലേക്ക് ചേക്കേറാനുള്ള ശ്രമം നെയ്മർ നടത്തുന്നത്. അതിനായി പ്രതിഫലം കുറക്കാൻ ബ്രസീലിയൻ താരം തയ്യാറാണെന്നും സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ താരത്തെ ബാഴ്സലോണ തിരിച്ചെത്തിക്കാനുള്ള സാധ്യത വളരെ കുറവാണ്.
നെയ്മറെ തിരിച്ചു കൊണ്ടുവരാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും താരം അടുത്ത സീസണിലെ ടീമിന്റെ പദ്ധതികളിൽ ഇല്ലെന്നും പരിശീലകനായ സാവി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം നെയ്മർ പിഎസ്ജിയിൽ തന്നെ തുടരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മുൻ ബാഴ്സലോണ പരിശീലകൻ എൻറിക് പരിശീലകനായി എത്തിയാലാണ് നെയ്മർ ഫ്രാൻസിൽ തുടരാനുള്ള സാധ്യതയുള്ളത്.
Neymar Ready To Reduce Wage For Return To Barcelona