കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശയുണ്ടാക്കിയ കാര്യമാണ് ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയത്. മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുന്ന താരം ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കില്ലെന്ന് ഉറപ്പായെങ്കിലും പകരക്കാരനായി മറ്റൊരു യുറുഗ്വായ് താരമായ നിക്കോളാസ് ലോഡെയ്രോ എത്താനുള്ള സാധ്യതയുണ്ടെന്നത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയ കാര്യമായിരുന്നു.
അമേരിക്കൻ ക്ലബായ സീറ്റിൽ സൗണ്ടേഴ്സിന്റെ ഇതിഹാസമായ നിക്കോളാസ് ലോഡെയ്രോ നിലവിൽ കരാർ അവസാനിച്ച് ഫ്രീ ഏജന്റായിരുന്നു. താരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തുന്നുണ്ടെന്നും നിലവിൽ ഏറ്റവും മികച്ച ഓഫർ നൽകിയിരിക്കുന്നത് അവരാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നു. യുറുഗ്വായിലുള്ള മാധ്യമങ്ങൾ തന്നെയാണ് താരവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തു വിറ്റിരുന്നത്.
🎖️💣 Nicolas Lodeiro to Kerala Blasters is not true ❌ @MarcusMergulhao #KBFC pic.twitter.com/aYQpgUNdvJ
— KBFC XTRA (@kbfcxtra) December 19, 2023
എന്നാൽ ഇന്ത്യൻ ഫുട്ബോളിലെ പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ടായി കരുതപ്പെടുന്ന മാർക്കസ് മെർഗുലാവോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. നിക്കോളാസ് ലോഡെയ്രോയെയും കേരള ബ്ലാസ്റ്റേഴ്സിനേയും ചേർത്തുള്ള അഭ്യൂഹങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും അത് യാഥാർഥ്യമല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Reality Check 🔎
Is Nicolás Lodeiro joining Kerala Blasters? – The Rumour Mill misunderstood
🔗 https://t.co/phjvFS5Ekn#IndianFootball #KeralaBlasters #ISL— Jasim (@jaaas1m) December 19, 2023
കഴിഞ്ഞ ദിവസം പ്രമുഖ വെബ്സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റ് വെളിപ്പെടുത്തിയതും ഇതേ കാര്യം തന്നെയാണ്. നിക്കോളാസ് ലോഡെയ്രോയിൽ കേരള ബ്ലാസ്റ്റേഴ്സിന് യാതൊരു താത്പര്യവുമില്ലെന്നാണ് അവർ പറയുന്നത്. അതേസമയം അഡ്രിയാൻ ലൂണക്ക് പകരക്കാരനായി മറ്റൊരു താരത്തെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
ലൂണക്ക് അതിനേക്കാൾ മികച്ച പകരക്കാരൻ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പൂർണമായും നിരാശയിലാഴ്ത്തുന്നതാണ് പുതിയ റിപ്പോർട്ടുകൾ. ലോഡെയ്രോയാണ് വരുന്നതെങ്കിൽ ഈ സീസണിലെ കിരീടപ്രതീക്ഷകൾ സജീവമായി നിലനിൽക്കുമായിരുന്നു. ഇനി ബ്ലാസ്റ്റേഴ്സ് ആരെയാണ് ലൂണക്ക് പകരക്കാരനായി എത്തിക്കുകയെന്നു കണ്ടറിയേണ്ട കാര്യമാണ്.
Nicolas Lodeiro To Kerala Blasters Is Not True