ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണുള്ളത്. മികച്ച പ്രകടനം നടത്തുമ്പോഴും വ്യക്തിഗത പിഴവുകൾ കാരണം പോയിന്റുകൾ നഷ്‌ടപ്പെടുത്തുന്ന ടീം ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയം നേടിയിട്ടുള്ളത്.
ഏതാണ്ട് നാലോളം മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തിഗത പിഴവുകൾ കാരണം പോയിന്റുകൾ നഷ്‍ടമാക്കി. ഇത്തരം പിഴവുകൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരാധകർ പറയുമ്പോൾ തന്നെ ഗുരുതരമായ മറ്റൊരു പ്രശ്‌നം അധികമാരും ശ്രദ്ധിക്കാതെ കിടക്കുന്നുണ്ട്.
7 games and we have only 3 goal scorers
No Indian in the list yet pic.twitter.com/2IpN4fR2nN
— Abdul Rahman Mashood (@abdulrahmanmash) November 4, 2024
കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഈ സീസൺ ഐഎസ്എല്ലിൽ വിദേശതാരങ്ങൾ മാത്രമാണ് ഗോൾ നേടിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പതിനൊന്നു ഗോളുകൾ നേടിയപ്പോൾ അഞ്ചെണ്ണം ജിമിനസും, മൂന്നു വീതം ഗോളുകൾ നോഹ, പെപ്ര എന്നിവരുമാണ് നേടിയത്.
ഇന്ത്യൻ താരങ്ങളൊന്നും ഗോളുകൾ നേടിയിട്ടില്ലെന്നത് ഗുരുതരമായ പ്രശ്‌നം തന്നെയാണ്. ടീമിലുള്ള ഇന്ത്യൻ താരങ്ങളുടെ കഴിവുകളുടെ മൂർച്ച കൂട്ടാതെ വിദേശതാരങ്ങളെ മാത്രം ആശ്രയിക്കുന്നത് ടീമിന്റെ ശരിയായ മുന്നോട്ടു പോക്കിനെ തന്നെ സാരമായി ബാധിക്കുന്ന കാര്യമാണ്.
ഐഎസ്എല്ലിലെ മറ്റൊരു ടീമിനും ഇതുപോലൊരു അവസ്ഥയുണ്ടാവാൻ സാധ്യതയില്ല. വിദേശതാരങ്ങളെ അമിതമായി ആശ്രയിക്കുന്നത് കാരണം അവരിൽ ആരുടെയെങ്കിലും അഭാവം ഉണ്ടാകുമ്പോൾ ടീം പതറുന്നതും നിരന്തരമായി കണ്ടു വരുന്ന കാഴ്‌ച്ചകളിൽ ഒന്നാണ്.