മൊറോക്കൻ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒറ്റക്കല്ല, ഐഎസ്എൽ വമ്പന്മാരുടെ വെല്ലുവിളിയെ അതിജീവിക്കണം | Noah Sadaoui

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലേക്ക് വീണതിൽ നിരാശരായ ആരാധകർക്ക് സന്തോഷം നൽകിയാണ് പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ക്ലബ് നടത്തുന്നത്. എഫ്‌സി ഗോവ താരമായ നോവ സദൂയിയുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങൾ ശക്തമായുള്ളത്. എഫ്‌സി ഗോവയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കാൻ പോകുന്ന താരത്തെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.

എന്നാൽ നോവ സദൂയിയെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുപ്പതുകാരനായ മൊറോക്കൻ താരത്തെ സ്വന്തമാക്കാൻ ഐഎസ്എല്ലിലെ വമ്പൻ ടീമുകളിൽ ഒന്നായ ഒഡിഷ എഫ്‌സിയും നീക്കങ്ങൾ നടത്തുന്നുണ്ട്. അതിനാൽ തന്നെ സദൂയി എന്ത് തീരുമാനമെടുക്കുമെന്നത് ഇക്കാര്യത്തിൽ നിർണായകമാണ്.

നിലവിൽ ഐഎസ്എൽ പോയിന്റ് ടേബിളിൽ മോഹൻ ബഗാൻ, മുംബൈ സിറ്റി എന്നീ ടീമുകൾക്ക് പിന്നിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ക്ലബാണ് ഒഡിഷ എഫ്‌സി. എഎഫ്‌സി കപ്പിന്റെ നോക്ക്ഔട്ട് ഘട്ടത്തിലേക്കും അവർ മുന്നേറിയിരുന്നു. മികച്ച പ്രൊജക്റ്റുമായി മുന്നോട്ടു പോകുന്ന ഒഡിഷ എഫ്‌സിയെ തിരഞ്ഞെടുക്കാനാണ് നോവ സദൂയി ആഗ്രഹിക്കുന്നതെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് നിരാശപ്പെടേണ്ടി വരും.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് താരം എത്താനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച സംഘടിതമായ ആരാധകപ്പടയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ആരാധകരുടെ പിന്തുണയോടെ കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. അതുകൊണ്ടു തന്നെ സദൂയി ബ്ലാസ്‌റ്റേഴ്‌സിലെത്താനുള്ള സാധ്യതയുണ്ട്.

സദൂയി ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നാൽ അതൊരു വലിയ നേട്ടം തന്നെയാണ്. കഴിഞ്ഞ സീസണിൽ പതിനെട്ടു ഗോളുകളിൽ പങ്കാളിയായ താരമാണ് സദൂയി. ഈ സീസണിൽ ഏഴു ഗോളുകളിലും താരം പങ്കാളിയായി. എന്നാൽ ഈ സീസണോടെ ഫ്രീ ഏജന്റാകുന്ന താരമായതിനാൽ തന്നെ ചിലപ്പോൾ കൂടുതൽ ടീമുകൾ താരത്തിനായി ശ്രമം നടത്താനുള്ള സാധ്യതയുണ്ട്.

Noah Sadaoui Chased By Kerala Blasters Odisha FC

Kerala BlastersNoah SadaouiOdisha FC
Comments (0)
Add Comment