കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതോടെ നോഹ കുതിക്കുന്നു, സന്തോഷം പങ്കു വെച്ച് മൊറോക്കൻ താരം

കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവയിൽ കളിച്ചു കൊണ്ടിരുന്ന നോഹ സദോയി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയതിൽ ആരാധകർ വളരെ സന്തോഷത്തിലാണ്. കഴിഞ്ഞ സീസണുകളിൽ മിന്നുന്ന പ്രകടനം നടത്തിയ താരത്തിൽ വലിയ പ്രതീക്ഷ ആരാധകർക്കുണ്ട്.

ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ മിന്നുന്ന പ്രകടനം നടത്തിയ നോഹ ഐഎസ്എൽ ആരംഭിച്ചപ്പോഴും അത് ആവർത്തിക്കുകയാണ്. ലൂണയുടെ അഭാവത്തിൽ ടീമിന്റെ ആക്രമണങ്ങളെ നയിക്കുന്ന താരം കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ആദ്യത്തെ ഐഎസ്എൽ ഗോളും നേടി.

ഏതാനും നിമിഷങ്ങൾക്ക് മുൻപ് മറ്റൊരു സന്തോഷം മൊറോക്കൻ താരം വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോവേഴ്‌സ് മൂന്നു ലക്ഷം കവിഞ്ഞതിന്റെ സന്തോഷമാണ് താരം വെളിപ്പെടുത്തിയത്. അതിനു സഹായിച്ചവർക്ക് നന്ദിയും താരം അറിയിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയതോടെയാണ് നോഹയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ വർധിക്കാൻ തുടങ്ങിയത്. രണ്ടു സീസണുകളായി ടീമിലുള്ള മിലോസ്, പെപ്ര എന്നിവരെയെല്ലാം താരം ഫോളോവേഴ്‌സിന്റെ എണ്ണത്തിന്റെ കാര്യത്തിൽ മറികടന്നിട്ടുണ്ട്.

നോഹയെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്നേഹിക്കുന്നത് പോലെത്തന്നെ താരത്തിനു ആരാധകരെയും വലിയ കാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവിന് തുടക്കമിട്ട ഗോൾ നേടിയ നോഹയിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Kerala BlastersNoah Sadaoui
Comments (0)
Add Comment