കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സാധ്യമായ മൂന്നു കിരീടങ്ങളും അർജന്റീന ദേശീയ ടീം സ്വന്തമാക്കിയിരുന്നു. 2021ൽ കോപ്പ അമേരിക്ക നേടി തുടങ്ങിയ ടീം 2022ൽ ഫൈനലിസിമയും ലോകകപ്പും സ്വന്തമാക്കി. നിരവധി വർഷങ്ങളായി കിരീടങ്ങൾ ഇല്ലാത്തതിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിരുന്ന അർജന്റീന അതിനെല്ലാം മികച്ച രീതിയിൽ മറുപടി നൽകുന്നതാണ് ഈ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കണ്ടത്.
കിരീടനേട്ടങ്ങൾക്ക് പുറമെ ലയണൽ മെസിയുടെ നേതൃത്വത്തിൽ കെട്ടുറപ്പുള്ള ഒരു ടീമിനെ സൃഷ്‌ടിക്കാനും അർജന്റീനക്ക് കഴിഞ്ഞു. മറ്റു ചില രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ പ്രതിഭയുടെ ധാരാളിത്തമില്ലെങ്കിലും ഒറ്റക്കെട്ടായി നിന്നു പൊരുതുന്ന അർജന്റീന ടീം ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റതായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനിയും കിരീടങ്ങൾ നേടുകയെന്ന ലക്ഷ്യവുമായാണ് അർജന്റീന മുന്നോട്ടു പോകുന്നത്.
Leandro Paredes: “We want to continue conquering things. The Copa América 2024 today is the main objective we have.” @TyCSports 🔥🇦🇷 pic.twitter.com/5Ru4SP7UUv
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 22, 2023
മൂന്നു കിരീടങ്ങൾ രണ്ടു വർഷത്തിനുള്ളിൽ നേടിയെങ്കിലും അവിടം കൊണ്ട് ഒന്നും അവസാനിച്ചിട്ടില്ലെന്നും ഇനിയും കിരീടങ്ങൾ ലക്‌ഷ്യം വെച്ചാണ് ടീം മുന്നോട്ടു പോകുന്നതെന്നുമാണ് കഴിഞ്ഞ ദിവസം മധ്യനിര താരം പരഡെസ് പറഞ്ഞത്. “ഞങ്ങൾക്ക് നേട്ടങ്ങൾ സ്വന്തമാക്കുന്നത് തുടരണം. ഇപ്പോൾ 2024ൽ നടക്കുന്ന കോപ്പ അമേരിക്കയാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട ലക്‌ഷ്യം.” പരഡെസ് പറഞ്ഞു.
അർജന്റീനയെ സംബന്ധിച്ച് അടുത്ത കോപ്പ അമേരിക്ക കിരീടം നേടാനുള്ള കരുത്തുണ്ട്. ലയണൽ മെസി അടക്കമുള്ള താരങ്ങൾ ഫോമിന്റെ പീക്കിലാണ് ഇപ്പോഴും നിൽക്കുന്നത്. എന്നാൽ ബ്രസീൽ, ഇക്വഡോർ, യുറുഗ്വായ് തുടങ്ങിയ രാജ്യങ്ങളെല്ലാം കൂടുതൽ മെച്ചപ്പെട്ടു വന്നതിനു പുറമെ കോൺകാഫ് മേഖലയിലുള്ള ടീമുകളും പങ്കെടുക്കുന്നതിനായി അർജന്റീനക്ക് വലിയ വെല്ലുവിളി തന്നെ നേരിടേണ്ടി വരും.
Paredes Says Argentina Wants To Win Copa America 2024