ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിച്ച ഘാന സ്‌ട്രൈക്കറായ ക്വാമെ പെപ്ര ഏഴു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോൾ പോലും നേടിയിട്ടില്ലെന്ന പരാതി തീർത്ത ദിവസമായിരുന്നു ഇന്നലെ. ഏഴു മത്സരങ്ങളിൽ ഒരു ഗോളോ അസിസ്റ്റോ പോലും ഇല്ലാതിരുന്നിട്ടും എല്ലാ മത്സരങ്ങളിലും താരം ആദ്യ ഇലവനിൽ ഇറങ്ങുന്നതിൽ ആരാധകരിൽ പലരും പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ഇന്നലെ നടന്ന ചെന്നൈയിൻ എഫ്‌സിക്കെതിരെ മത്സരത്തിൽ പെപ്ര വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്തിയത്.
ആദ്യത്തെ മിനുട്ടിൽ തന്നെ ഗോൾ നേടി ബ്ലാസ്‌റ്റേഴ്‌സിനെ ചെന്നൈയിൻ എഫ്‌സി ഞെട്ടിച്ചതിനു ശേഷം ടീമിന്റെ തിരിച്ചുവരവിന് കാരണക്കാരനായത് പെപ്ര തന്നെയായിരുന്നു. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിനു ലഭിച്ച പെനാൽറ്റി പെപ്ര നേടിയെടുത്തതാണ്. ചെന്നൈയിൻ എഫ്‌സി പ്രതിരോധതാരത്തെ പ്രെസ് ചെയ്‌തതിന് ശേഷം പന്തുമെടുത്തു മുന്നേറുന്നതിനിടെയാണ് പെപ്ര ഫൗൾ ചെയ്യപ്പെട്ടത്. കിക്കെടുത്ത ദിമിത്രിസ് പിഴവൊന്നും കൂടാതെ അത് വലയിലെത്തിക്കുകയും ചെയ്‌തു.
That's one way to open your #ISL account! 🚀🔥#KBFCCFC #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #KwamePeprah | @JioCinema @Sports18 @KeralaBlasters pic.twitter.com/KZhRkS80gB
— Indian Super League (@IndSuperLeague) November 29, 2023
അതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോൾ വഴങ്ങിയപ്പോൾ ടീമിന് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷകൾ നൽകിയതും ഘാന താരം തന്നെയാണ്. അഡ്രിയാൻ ലൂണയുടെ ഒരു ഷോട്ട് തന്റെ നേർക്ക് വന്നപ്പോൾ അത് കാലിലൊതുക്കിയ താരം അതിനു ശേഷം ഒരു ഇടംകാൽ ഷോട്ടിലൂടെ അത് വലയിലേക്ക് എത്തിക്കുകയായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ തന്റെ ആദ്യത്തെ ഗോൾ താരം കുറിച്ചതോടെ രണ്ടാം പകുതിയിൽ തിരിച്ചു വരാൻ കഴിയുമെന്ന ആത്മവിശ്വാസം ടീമിനുണ്ടായി.
SO CLOSE from #AdrianLuna! 😲
Watch #KBFCCFC LIVE only on @Sports18, @Vh1India, @News18Kerala & #SuryaMovies! 📺
Stream FOR FREE on @JioCinema: https://t.co/epnWnzlJNE #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #ChennaiyinFC pic.twitter.com/raDqkPqf9P
— Indian Super League (@IndSuperLeague) November 29, 2023
മൂന്നാമത്തെ ഗോൾ ദിമിത്രിസിനു മാത്രം അവകാശപ്പെട്ടതായിരുന്നെങ്കിലും മത്സരം വിജയിപ്പിക്കാൻ പെപ്ര അവസരം ഉണ്ടാക്കി നൽകിയിരുന്നു. രണ്ടാം പകുതിയിൽ ചെന്നൈ പ്രതിരോധതാരത്തെ തിരക്കി പ്രെസ് ചെയ്‌തു പന്തു വാങ്ങിയ താരം ആ പ്രെസിങ് കാരണം ഉണ്ടായ സ്പെസിലൂടെ വരികയായിരുന്ന അഡ്രിയാൻ ലൂണക്ക് പന്ത് നൽകി. എന്നാൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ആ അവസരം മുതലെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. ലൂണയുടെ ഷോട്ട് പുറത്തേക്കാണ് പോയത്.
മത്സരത്തിന്റെ എഴുപത്തിനാലാം മിനുട്ടിൽ പെപ്രയെ പിൻവലിച്ചതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾ കുറഞ്ഞുവെന്നതും ഇതിനൊപ്പം ചേർത്തു വെക്കേണ്ടതാണ്. മുഴുവൻ സമയവും ഊർജ്ജസ്വലനായി കളിക്കുന്ന താരം നടത്തുന്ന പ്രെസിങ്ങിൽ ഉണ്ടാകുന്ന സ്‌പേസുകൾ സഹതാരങ്ങൾക്ക് നന്നായി ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ്. ഗോളുകൾ കൊണ്ടു മാത്രം ഒരു താരം കളിക്കളത്തിൽ ഉണ്ടാക്കുന്ന ഇമ്പാക്റ്റ് അളക്കാൻ കഴിയില്ല. ഇന്നലത്തെ ഗോളോടെ കൂടുതൽ ആത്മവിശ്വാസം പെപ്രക്ക് ലഭിച്ചിട്ടുണ്ടാകും എന്നുറപ്പാണ്.
Kwame Peprah Scored 1st Goal In ISL