ഈ സീസൺ അവസാനിച്ചപ്പോൾ ബെംഗളൂരു എഫ്‌സിയോട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള രോഷം ഇരട്ടിയായി വർധിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിൽ ഛേത്രി വിവാദഗോളിലൂടെയാണ് അവർ ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്നത്. അതിനു പിന്നാലെ ടീമിന്റെ നായകനായ ജെസ്സൽ കാർനീറോ ക്ലബ് വിടുമെന്നും ബംഗളൂരുവിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി വന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കൂടുതൽ നിരാശ നൽകിയ കാര്യമായിരുന്നു.
എന്നാൽ ജെസ്സലിനെ സ്വന്തമാക്കാൻ ബെംഗളൂരു ഒരുങ്ങുമ്പോൾ തിരിച്ചു മറുപണി നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സും ഒരുങ്ങുകയാണ്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിയൊമ്പതു വയസുള്ള ഇന്ത്യൻ താരമായ പ്രബീർ ദാസിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. താരത്തിന്റെ ട്രാൻസ്‌ഫർ ഫീസ് നൽകി ഒന്നിലധികം വർഷത്തേക്കുള്ള കരാറിൽ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.
Transfer Exclusive 👀 Prabir Das set to join @KeralaBlasters from @bengalurufc for an undisclosed transfer fee. Read ⤵️https://t.co/1tXEQierig#IndianFootball #IndianSuperLeague #KeralaBlasters #BengaluruFC #KBFC #bfc #PrabirDas
— Khel Now (@KhelNow) May 18, 2023
എടികെ മോഹൻ ബഗാൻ താരമായിരുന്ന പ്രബീർ ദാസ് കഴിഞ്ഞ സമ്മറിലാണ് ബെംഗളൂരു എഫ്‌സിയിലേക്ക് ചേക്കേറുന്നത്. മലയാളി താരമായ ആഷിക് കുരുണിയനെ നൽകിയാണ് താരത്തെ ബെംഗളൂരു പ്രബീർ ദാസിനെ ടീമിലെത്തിച്ചത്. സീസണിൽ മികച്ച പ്രകടനം ബെംഗളൂരുവിനായി നടത്താൻ താരത്തിന് കഴിയുകയും ചെയ്‌തു. വിങ്ങുകളിലൂടെ മികച്ച രീതിയിൽ ആക്രമണം നടത്തുന്ന താരത്തിന്റെ കൂടി മികവിലാണ് കഴിഞ്ഞ സീസണിൽ മൂന്നു ഫൈനലുകളിൽ ബെംഗളൂരു കളിച്ചത്.
ഖബ്‌റ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെയാണ് പുതിയൊരു റൈറ്റ് ബാക്കിനെ ബ്ലാസ്റ്റേഴ്‌സിന് ആവശ്യമായി വന്നത്. മുപ്പത്തിനാലുകാരനായ താരം 2021ൽ വന്ന് ടീമിലെ പ്രധാന താരമായി മാറിയിരുന്നു. അതിനു പകരക്കാരനാവാൻ ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ പരിചയസമ്പത്തുള്ള പ്രബീർ ദാസിന് കഴിയുമെന്ന് തന്നെയാണ് ഏവരും കരുതുന്നത്. 2014ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച പ്രബീർ ദാസ് എടികെ മോഹൻ ബാഗാനോടൊപ്പം കിരീടവും നേടിയിട്ടുണ്ട്.
Bengaluru FC Player Prabir Das Set To Join Kerala Blasters