ഖത്തറിന് ലോകകപ്പ് നടത്താനുള്ള അവകാശം നൽകിയപ്പോൾ മുതൽ പല ഭാഗത്തു നിന്നും അതിനെതിരെ വിമർശനം ഉയർന്നു വന്നിരുന്നു. എന്നാൽ വിമർശനങ്ങളെ അതിജീവിച്ച് ഏറ്റവും മികച്ച രീതിയിൽ തന്നെ ലോകകപ്പ് നടത്താൻ അവർക്കായി. നിരവധി ആളുകളുടെ പ്രശംസയും അവർ ഏറ്റുവാങ്ങി. ഇപ്പോൾ ഖത്തർ ലോകകപ്പിനെ പ്രശംസിച്ച് ഫ്രഞ്ച് ക്ലബായ പിഎസ്ജിയുടെ പരിശീലകൻ ദെഷാംപ്സും രംഗത്തു വന്നിട്ടുണ്ട്.
“അതിമനോഹരമായ ഖത്തർ ലോകകപ്പ് 2022 ആണ് നമ്മൾ കണ്ടത്. അതൊരു വലിയ വിജയം തന്നെയായിരുന്നു. ദോഹയിൽ കുറച്ചു ദിവസം ചിലവഴിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയായിരുന്നു. അവിടെ നിന്നും ഏതാനും മത്സരങ്ങൾ കാണാനും എനിക്കു കഴിഞ്ഞു.” പിഎസ്ജി ക്ലബ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ പരിശീലകൻ ക്രിസ്റ്റഫ ഗാൾട്ടിയർ പറഞ്ഞു.
Paris Saint-Germain coach Christophe Galtier has praised the impressive organizational success of the FIFA World Cup Qatar 2022, which concluded last Sunday.#Qatar2022 #PSG https://t.co/FQ0BXQoU5l
— The Peninsula Qatar (@PeninsulaQatar) December 24, 2022
“വ്യത്യസ്തമായ, അതിശയിപ്പിക്കുന്ന കാര്യങ്ങൾ കൊണ്ട് നല്ല രീതിയിൽ സംഘടിപ്പിച്ച ലോകകപ്പായിരുന്നു അത്. എന്റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞ ഒരു സവിശേഷമായ സമയമായിരുന്നു അത്. വളരെ ഉയർന്ന തലത്തിലുള്ള നിരവധി മത്സരങ്ങൾ ഞങ്ങൾ കണ്ടു. ലോകകപ്പിൽ പങ്കെടുത്ത ഞങ്ങളുടെ ഇന്റർനാഷണൽ താരങ്ങളുടെ പ്രകടനവും കണ്ടു.” ഗാൾട്ടിയർ പറഞ്ഞു.
ലോകകപ്പിനെ തുടർന്ന് നിർത്തി വെച്ച ഫ്രഞ്ച് ലീഗിന്റെ അടുത്ത ഘട്ടത്തിനായി തയ്യാറെടുത്തു കഴിഞ്ഞുവെന്നും ഗാൾട്ടയർ പറഞ്ഞു. രണ്ടു പ്രധാനപ്പെട്ട മത്സരങ്ങളാണ് ഇനി നടക്കാനുള്ളതെന്നും എത്രയും പെട്ടെന്ന് താരങ്ങളെ ഒരുക്കുകയെന്ന കർത്തവ്യം പരിശീലകർക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ക്ലബാണ് പിഎസ്ജി.