അടുത്ത സീസണോടെ അവസാനിക്കുന്ന തന്റെ കരാർ ഇനി പുതുക്കാനില്ലെന്ന് എംബാപ്പെ പിഎസ്‌ജിയെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സമ്മറിൽ കരാർ അവസാനിച്ച താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ തുനിഞ്ഞെങ്കിലും വളരെ ബുദ്ധിമുട്ടി പിഎസ്‌ജി നിലനിർത്തുകയായിരുന്നു. രണ്ടു വർഷത്തേക്ക് കരാർ നീട്ടിയ താരത്തിന് അതൊരു വർഷം കൂടി നീട്ടാൻ കഴിയുമെങ്കിലും അതിനു തയ്യാറല്ലെന്നാണ് എംബാപ്പെ അറിയിച്ചത്.
അടുത്ത സീസൺ കഴിയുന്നതോടെ ഫ്രീ ഏജന്റാകുന്ന താരത്തെ ഈ സമ്മറിൽ തന്നെ വിൽക്കാനുള്ള ശ്രമങ്ങളാണ് പിഎസ്‌ജി നടത്തുന്നത്. എന്നാൽ താരം ചേക്കേറാൻ ആഗ്രഹിക്കുന്ന റയൽ മാഡ്രിഡ് ഈ സമ്മറിൽ ഇനി സൈനിങ് നടത്തില്ലെന്നു വ്യക്തമാക്കിയത് പിഎസ്‌ജിക്കു തിരിച്ചടിയാണ്. മറ്റൊരു ക്ലബിലേക്കും എംബാപ്പെ ചേക്കേറാൻ തയ്യാറാവില്ലെന്നിരിക്കെ താരത്തെ ഫ്രീ ഏജന്റായി നഷ്‌ടപ്പെടാൻ ഇത് കാരണമാകും.
Real Madrid do not trust Kylian Mbappe after 2022 contract debacle – report #RealMadrid #Blancos https://t.co/DKQHdmYk8B
— Real Madrid Fans (@RealMadridNow) July 2, 2023
റയൽ മാഡ്രിഡിന് ഈ സമ്മറിൽ എംബാപ്പയെ സ്വന്തമാക്കാൻ താൽപര്യമില്ല. അതിനു പകരം അടുത്ത ജനുവരിക്ക് ശേഷം ഫ്രഞ്ച് താരവുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാനാണ് റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ തവണ കരാർ അവസാനിക്കുന്നതിനു മുൻപ് എംബാപ്പെ പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ അവസാനം താരം കാലു മാറിയത് റയൽ മാഡ്രിഡിന് വലിയ ക്ഷീണമാവുകയും ചെയ്‌തു.
ഇനി അതുപോലെയൊരു അബദ്ധം ആവർത്തിക്കാൻ റയൽ മാഡ്രിഡ് തയ്യാറല്ല. ആ സംഭവത്തോടെ എംബാപ്പയുടെ മേലുള്ള വിശ്വാസം റയൽ മാഡ്രിഡിന് നഷ്‌ടമാവുകയും ചെയ്‌തിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രീ കോണ്ട്രാക്റ്റ് ഒപ്പിടുകയെന്നതാണ് ഇപ്പോൾ അവരുടെ ലക്‌ഷ്യം. ഇനി എംബാപ്പയെ മറ്റേതെങ്കിലും ക്ലബ്ബിനു വിൽക്കാൻ പിഎസ്‌ജി സമ്മർദ്ദം ചെലുത്തിയാൽ മാത്രമേ ഈ സമ്മറിൽ താരത്തിനായി റയൽ ഓഫർ നൽകാനുള്ള സാധ്യതയുള്ളൂ.
Real Madrid Do Not Trust Mbappe