റയൽ മാഡ്രിഡ് മുന്നേറ്റനിരയിലെ ഓൾ ഇൻ ഓൾ ആയിരുന്ന താരമാണ് കരിം ബെൻസിമ. ഒരേ സമയം സ്‌ട്രൈക്കറായി കളിക്കാനും അതുപോലെ തന്നെ ടീമിന്റെ കളിയിൽ നിർണായകമായ സ്വാധീനം ചെലുത്താനും കഴിയുന്ന താരം. ഒൻപതാം നമ്പറാണെങ്കിലും പത്താം നമ്പറായി കളിക്കാൻ കഴിയുന്ന താരത്തിന്റെ അഭാവം റയൽ മാഡ്രിഡിന്റെ മുന്നേറ്റനിരയെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
അടുത്ത സീസണിൽ അതിനു പരിഹാരമുണ്ടാക്കാൻ തന്റെ ഫോർമേഷൻ തന്നെ മാറ്റാനായി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി ഒരുങ്ങുകയാണ്. നേരത്തെ 4-3-3 എന്ന പൊസിഷനിൽ കളിച്ചിരുന്ന റയൽ മാഡ്രിഡ് അടുത്ത സീസണിൽ കൂടുതൽ കളിക്കുക 4-2-3-1 എന്ന പൊസിഷനിൽ ആയിരിക്കുമെന്നാണ് സ്‌പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Jude Bellingham 'will be Real Madrid's No 10' next season as Ancelotti plans to change his tactics for the £113m Englishman https://t.co/9VGG14gkBU
— Mail Sport (@MailSport) June 29, 2023
ജൂഡ് ബെല്ലിങ്‌ഹാമിന്റെ വരവാണ് ഇത്തരമൊരു പൊസിഷനിൽ ഇറങ്ങാൻ ആൻസലോട്ടിയെ പ്രേരിപ്പിക്കുന്ന ഘടകം. താരത്തെ പ്രധാന സ്‌ട്രൈക്കർക്ക് പിന്നിൽ പത്താം നമ്പർ പൊസിഷനിൽ കളിപ്പിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. ഇതുവഴി ടീമിന്റെ ക്രിയാത്മകത നിലനിർത്താൻ കഴിയുമെന്ന് ആൻസലോട്ടി കരുതുന്നു. അതേസമയം ഈ പൊസിഷനിൽ ഇറങ്ങുമ്പോൾ മധ്യനിരയിൽ കളിക്കുന്ന മറ്റു രണ്ടു കളിക്കാർക്ക് കൂടുതൽ പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ടി വരും.
കസമീറോ പോയതോടെ ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷൻ റയൽ മാഡ്രിഡിന് നികത്താൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ടീമിന്റെ പ്രകടനത്തെ അത് ബാധിക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ടു കൂടിയാണ് ഡബിൾ പൈവറ്റ് പൊസിഷനിൽ കളിക്കാനുള്ള തീരുമാനം കാർലോ ആൻസലോട്ടി എടുത്തതെന്ന് വേണം കരുതാൻ. എന്തായാലും മധ്യനിരയിൽ വലിയ റൊട്ടേഷൻ നടക്കുമെന്നുറപ്പാണ്.
Real Madrid To Change Formation Next Season