മാഞ്ചസ്റ്റർ സിറ്റി വിജയം നേടാതിരിക്കാൻ റഫറി കളിച്ചതു തന്നെ, പ്രീമിയർ ലീഗിൽ നടന്നത് അവിശ്വസനീയമായ സംഭവങ്ങൾ | Man City

ഒരു സീറ്റ് എഡ്‌ജ്‌ ത്രില്ലറായിരുന്നു കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനം ഹോസ്‌പറും തമ്മിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരം. രണ്ടു ടീമുകളും മികച്ച പ്രകടനം നടത്തിയ മത്സരം മൂന്നു വീതം ഗോളുകൾ നേടി സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായിരുന്ന മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്‌തു.

എന്നാൽ ടോട്ടനത്തിനെതിരെ മാഞ്ചസ്റ്റർ സിറ്റി വിജയം നേടേണ്ടതായിരുന്നുവെന്നും അതിനു തടസം നിന്നത് മത്സരം നിയന്ത്രിച്ച റഫറിയെടുത്ത അവിശ്വസനീയമായ തീരുമാനമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മത്സരത്തിന്റെ അവസാനമിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗോൾ തിരിച്ചടിക്കാൻ അവസരം ഉണ്ടായിട്ടും അതിനു സമ്മതിക്കാതെ റഫറി ഫൗൾ വിളിച്ച് വിസിൽ മുഴക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാനമിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രത്യാക്രമണത്തിൽ പന്ത് ലഭിച്ച ഹാലൻഡ് സ്വീകരിക്കുകയും അതിനൊപ്പം ഫൗൾ ചെയ്യപ്പെടുകയും ചെയ്‌തു. എന്നാൽ അതിനിടയിൽ ആ പന്ത് ഗ്രീലിഷിലേക്ക് എത്തിക്കാൻ ഹാലാൻഡിനു കഴിഞ്ഞിരുന്നു. ഒറ്റക്കായിരുന്ന ഗ്രീലിഷ് പന്തുമായി ഗോളിലേക്ക് മുന്നേറുന്നതിനിടെ റഫറി വിസിൽ മുഴക്കുകയും ചെയ്‌തു.

fpm_start( "true" ); /* ]]> */

റഫറി വിസിൽ മുഴക്കിയ രീതി സംശയാസ്‌പദം തന്നെയാണ്. ഹാലാൻഡ് ഫൗൾ ചെയ്യപ്പെട്ട സമയത്ത് റഫറി മത്സരം തുടരാനുള്ള ആംഗ്യമാണ്‌ കാണിച്ചത്. എന്നാൽ ആ പന്ത് ഗ്രീലിഷിലേക്ക് എത്തി അത് ഗോളാകാൻ സാധ്യതയുള്ള ഒരു മുന്നേറ്റമായി മാറിയ ഉടനെ റഫറി ഫൗൾ വിളിച്ചു. തീർത്തും അനാവശ്യവും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതുമായ ഒരു കാര്യമായിരുന്നു അത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ആരാധകർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഹാലാൻഡ് കളിക്കളത്തിൽ വെച്ചു തന്നെ റഫറിയോട് രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. മത്സരത്തിന് ശേഷം പെപ് ഗ്വാർഡിയോളയും റഫറിയെ വിമർശിച്ചിരുന്നു. എന്തായാലും മാഞ്ചസ്റ്റർ സിറ്റി വിജയം നെടുമായിരുന്ന മത്സരം റഫറിയാണ് ഇല്ലാതാക്കിയതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Referee Suspicious Decision Cost Man City Win

English Premier LeagueManchester CityRefereeTottenham Hotspur
Share
Comments (0)
Add Comment