ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ഗംഭീരഫോമിലാണ് ലയണൽ മെസി കളിച്ചു കൊണ്ടിരിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ ഫ്രീകിക്കിലൂടെ ടീമിന്റെ വിജയഗോൾ ഇഞ്ചുറി ടൈമിൽ നേടിയ ലയണൽ മെസി കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ മത്സരത്തിൽ രണ്ടു ഗോളുകളും അസിസ്റ്റും സ്വന്തമാക്കുകയുണ്ടായി. ഇതുവരെ മോശം ഫോമിലായിരുന്ന ഇന്റർ മിയാമിക്ക് തുടർച്ചയായി വിജയങ്ങൾ സമ്മാനിക്കാനും ലയണൽ മെസിക്ക് കഴിഞ്ഞു.
ലയണൽ മെസി വന്നതിനു ശേഷം മെസിക്കൊപ്പം തന്നെ ഫോമിലാണ് ഇന്റർ മിയാമിയുടെ ഫിന്നിഷ് മുന്നേറ്റനിര താരമായ റോബർട്ട് ടെയ്‌ലർ. രണ്ടു മത്സരങ്ങളിൽ താരവും മൂന്നു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. ക്രൂസ് അസൂലിനെതിരായ മത്സരത്തിൽ ഒരു ഗോൾ നേടിയ താരം കഴിഞ്ഞ ദിവസം അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി തനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തെളിയിച്ചു.
Robert Taylor (Rising Superstar):
“I never played so easy in my life until I started playing with Messi, it's too easy. I'm lucky to have him on this team, he's extraordinary. It's a dream come true to play with him." pic.twitter.com/XHIwZkiT1k
— MC (@CrewsMat10) July 27, 2023
ലയണൽ മെസിയുടെ സാന്നിധ്യം തന്നെയാണ് തന്റെ മികച്ച ഫോമിന് കാരണമെന്നാണ് റോബർട്ട് ടെയ്‌ലർ പറയുന്നത്. കഴിഞ്ഞ ദിവസം മെസിക്കൊപ്പം കളിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു. “ലയണൽ മെസിക്കൊപ്പം കളിച്ചു തുടങ്ങുന്നത് വരെ എന്റെ ജീവിതത്തിൽ ഞാനിത്രയും അനായാസമായി കളിച്ചിട്ടില്ല. അസാധാരണ താരമായ മെസിയെ ടീമിൽ ലഭിച്ചത് ഭാഗ്യമാണ്. താരത്തിനൊപ്പം കളിക്കുന്നത് ഒരു സ്വപ്‌നമാണ്.”
കഴിഞ്ഞ മത്സരത്തിൽ രണ്ടുവീതം ഗോളുകൾ മെസിയും റോബർട്ട് ടെയ്‌ലറും നേടിയതോടെ മറ്റൊരു റെക്കോർഡ് കൂടി ഇരുവരും സ്വന്തമാക്കുകയുണ്ടായി. ഇന്റർ മിയാമിയുടെ ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിൽ ഒന്നിലധികം ഗോളുകൾ രണ്ടു വ്യത്യസ്‌ത താരങ്ങൾ നേടുന്നത് ആദ്യമായാണ്. ഇനിയും മികച്ച പ്രകടനം ഈ താരങ്ങളിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുമെന്ന കാര്യത്തിലും സംശയമില്ല.
Robert Taylor Says Easy Playing With Messi