ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് മോശം ദിവസമായിരുന്നു ഇന്നലെയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. റിയാദ് സീസൺ കപ്പിൽ അൽ നസ്‌റും അൽ ഹിലാലും തമ്മിൽ നടന്ന മത്സരത്തിൽ റൊണാൾഡോയുടെ ടീം തോൽവി വഴങ്ങി. മത്സരത്തിൽ നിരവധി അവസരങ്ങൾ തുലച്ച റൊണാൾഡോ വളരെ മോശം പ്രകടനമാണ് നടത്തിയത്.
വളരെ ഗംഭീരമായ അന്തരീക്ഷത്തിലാണ് റിയാദ് സീസൺ കപ്പ് ആരംഭിച്ചത്. കപ്പുമായി എത്തിയത് റെസ്‌ലിങ് ഇതിഹാസമായ അണ്ടർടേക്കറായിരുന്നു. എന്നാൽ മത്സരം മുപ്പതു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ഏകദേശം തീരുമാനമായിരുന്നു. രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ അൽ ഹിലാലിനെതിരെ യാതൊരു തരത്തിലുള്ള തിരിച്ചുവരവ് നടത്താനും അൽ നസ്റിന് കഴിഞ്ഞില്ല.
Hazard was right 😭 pic.twitter.com/BHepjpeuj2
— Mo 🇳🇱 (@Mo01198) February 8, 2024
മത്സരത്തിൽ രണ്ടു ഓപ്പൺ ചാൻസുകൾ തുലച്ച റൊണാൾഡോ അതിനു പുറമെ ഒരു സ്‌കിൽ കാണിക്കാൻ ശ്രമിച്ചത് എതിർടീമിന്റെ ഗോളിൽ അവസാനിക്കേണ്ടതായിരുന്നു. ഒരു ബാക്ക്ഹീൽ പാസിന് വേണ്ടി താരം ശ്രമിച്ചത് പരാജയപ്പെടുകയും അത് അൽ ഹിലാൽ താരങ്ങളുടെ കാലിലെത്തുകയും ചെയ്‌തു. ഒരു മികച്ച പ്രത്യാക്രമണമായി അത് മാറിയെങ്കിലും അത് ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.
See Ronaldo pure football ability 😭😭😭pic.twitter.com/QW0FHlYkbR
— The Chef🧑🏽🍳|Gen J (@ChefJedd) February 8, 2024
അത് ഗോളായി മാറിയിരുന്നെങ്കിൽ റൊണാൾഡോക്ക് കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. അല്ലെങ്കിൽ തന്നെ ഇതിന്റെ പേരിൽ റൊണാൾഡോ സോഷ്യൽ മീഡിയയിൽ കളിയാക്കലുകൾ ഏറ്റുവാങ്ങുന്നുണ്ട്. അതിനു പുറമെ ഡ്രിബ്ലിങ് നടത്താൻ വേണ്ടി താരം നടത്തിയ ഒന്നുരണ്ടു ശ്രമങ്ങളും വളരെ ദയനീയമായി പരാജയപ്പെട്ടതും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
If you have pure football abilities, it will always show, even if you are 59. Ronaldo, just stick to penalties and tap ins.
pic.twitter.com/J1Opre7XlZ— Toyor (@toyor_pr) February 8, 2024
എന്തായാലും അൽ നസ്‌റിനൊപ്പം ഒരു കിരീടം നേടാനുള്ള അവസരം താരത്തിന് നഷ്‌ടമായി. ലീഗിലും അൽ ഹിലാൽ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഈ സീസണിനു മുന്നോടിയായി ഒരു കിരീടം സ്വന്തമാക്കാൻ അൽ നസ്റിന് കഴിഞ്ഞെങ്കിലും ലീഗ് കിരീടം അവർക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് സംശയമാണ്. ഏഴു പോയിന്റിന്റെ വ്യത്യാസത്തിലാണ് അൽ ഹിലാൽ മുന്നിൽ നിൽക്കുന്നത്.
Ronaldo Skill Lead To Al Hilal Attack