കരിയറിൽ നിരവധി വിവാദസംഭാവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ നിരാശയും ദേഷ്യവും മറച്ചു പിടിക്കാൻ കഴിയാതെ പ്രകടിപ്പിക്കുന്ന സ്വഭാവമുള്ളതിനാൽ അതിന്റെ പേരിൽ റൊണാൾഡോ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയനായിട്ടുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം അൽ ഷബാബിനെതിരേ നടന്ന അറബ് കപ്പ് ചാമ്പ്യൻഷിപ്പ് മത്സരത്തിലുണ്ടായ സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
മത്സരത്തിൽ രണ്ടു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. അതേസമയം റൊണാൾഡോയെ സംബന്ധിച്ച് മോശം മത്സരമായിരുന്നു അൽ ശബാബിനെതിരെയുള്ളത്. മത്സരത്തിൽ ഗോളൊന്നും നേടാൻ താരത്തിന് കഴിഞ്ഞില്ല. വിജയം നേടാൻ കഴിയാതിരുന്നതോടെ ചാമ്പ്യൻഷിപ്പിൻറെ ഗ്രൂപ്പിൽ ഇനിയുള്ള രണ്ടു മത്സരങ്ങളും സൗദി ക്ലബിന് നിർണായകമായി മാറി.
Ronaldo abused a camera man & even threw water on him after a disappointing match.
What kind of nonsense behaviour is this ? 😡🤬 pic.twitter.com/FQ65sZh12b
— Miami Chief 🇺🇲🦩 (@SemperFiMessi) July 29, 2023
മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയാത്തതിന്റെ നിരാശ റൊണാൾഡോ പ്രകടിപ്പിച്ചത് ദൃശ്യങ്ങൾ പകർത്തിയെടുക്കാൻ വന്ന ക്യാമറാപേഴ്‌സനോടായിരുന്നു. റൊണാൾഡോ സൈഡ്‌ലൈനിൽ വന്ന് പരിശീലകരോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ വന്ന ക്യാമറാപേഴ്‌സണോട് അവിടെ നിന്നും മാറാൻ റൊണാൾഡോ ആവശ്യപ്പെടുകയും അതിനു ശേഷം തന്റെ കയ്യിലുണ്ടായിരുന്ന ബോട്ടിലിലെ വെള്ളം തെറിപ്പിക്കുകയും ചെയ്യുന്നുണ്ട്.
സൗദി ക്ലബിന് വേണ്ടി ഈ മത്സരത്തിന് പുറമെ പ്രീ സീസണിൽ നാല് മത്സരങ്ങളിൽ റൊണാൾഡോ കളിക്കാനിറങ്ങിയിരുന്നു. ഈ മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല. റൊണാൾഡോയില്ലാതെ ഇറങ്ങിയ ആദ്യത്തെ രണ്ടു പ്രീ സീസൺ മത്സരങ്ങളിൽ അൽ നസ്ർ വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ റൊണാൾഡോ വന്നതിനു ശേഷമുള്ള അഞ്ചു മത്സരങ്ങളിലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
Ronaldo Threw Water To A Camera Man