ഖത്തറിൽ കപ്പുയർത്താൻ മെസിയും സംഘവും തയ്യാർ , കിടിലൻ സ്‌ക്വാഡ് പ്രഖ്യാപിച്ച് അർജന്റീന

ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീം പ്രഖ്യാപിച്ച് പരിശീലകൻ ലയണൽ സ്‌കലോണി. സ്‌കലോണിയുടെ പദ്ധതികളിൽ പ്രധാനിയായ മധ്യനിര താരം ജിയോവാനി ലൊ സെൽസോയുടെ അഭാവമുണ്ടെന്നത് ഒഴിച്ചു നിർത്തിയാൽ ഏറെക്കുറെ കോപ്പ അമേരിക്ക കിരീടം നേടിയ ടീമിനെ അദ്ദേഹം നിലനിർത്തിയിട്ടുണ്ട്. സെൻട്രൽ ഡിഫെൻഡറായും റൈറ്റ് ബാക്കായും കളിക്കാൻ കഴിയുന്ന യുവാൻ ഫോയ്ത്ത് ടീമിലുണ്ടാകില്ലെന്ന് കരുതിയിരുന്നെങ്കിലും താരത്തിന് സ്ഥാനം ലഭിച്ചിട്ടുണ്ട്.

വളരെക്കാലമായി ഒരുമിച്ച് കളിക്കുന്ന ടീമിനെ തന്നെയാണ് ലയണൽ സ്‌കലോണി അണിനിരത്തിയിരിക്കുന്നത്. ബെൻഫിക്ക മധ്യനിര താരം എൻസോ ഫെർണാണ്ടസും വിയ്യാറയൽ ഗോൾകീപ്പർ റുള്ളിയും മാത്രമാണ് കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയ ടീമിൽ ഇല്ലാതിരുന്ന താരങ്ങൾ. പരിക്കിന്റെ പിടിയിൽ നിന്നും മോചിതനായി വരുന്ന പൗളോ ഡിബാല ലോകകപ്പ് ടീമിലെത്തിയിട്ടുണ്ട്. ലോകകപ്പിൽ സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് അർജന്റീനയുടെ എതിരാളികൾ.

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്), ജെറോണിമോ റുള്ളി (വില്ലറയൽ)

ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ (സെവിയ്യ), നഹുവൽ മൊലിന (അത്‌ലറ്റിക്കോ മാഡ്രിഡ്), ജർമ്മൻ പെസെല്ല (റിയൽ ബെറ്റിസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടൻഹാം ഹോട്‌സ്‌പർ), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജുവാൻ ഫോയ്ത്ത് (വില്ലാറയൽ), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ), മാർക്കോസ് അക്യൂന (സെവിയ്യ)

മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡസ് (യുവന്റസ്), ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), എൻസോ ഫെർണാണ്ടസ് (ബെൻഫിക്ക), റോഡ്രിഗോ ഡി പോൾ (അത്‌ലറ്റിക്കോ മാഡ്രിഡ്), എക്‌സിക്വയൽ പാലാസിയോസ് (ബേയർ ലെവർകുസെൻ), അലജാൻഡ്രോ ഗോമസ് (സെവിയ്യ), അലക്സിസ് മാക് അലിസ്റ്റർ (ബ്രൈറ്റ്ൺ)

ഫോർവേഡുകൾ: പൗലോ ഡിബാല (എഎസ് റോമ), ലയണൽ മെസ്സി (പാരീസ് സെന്റ് ജെർമെയ്ൻ), എയ്ഞ്ചൽ ഡി മരിയ (യുവന്റസ്), നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന), ജോക്വിൻ കൊറിയ (ഇന്റർ മിലാൻ), ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ), ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി) .

ArgentinaLionel ScaloniQatar World Cup
Comments (0)
Add Comment