ലോകഫുട്ബോളിൽ തന്നെ ഏറ്റവും മികച്ച ഫോമിലുള്ള ടീമാണ് അർജന്റീന. ഒരു ടീമിലെ താരങ്ങളെല്ലാം ഒറ്റക്കെട്ടായി പൊരുതുന്നുവെന്നത് തന്നെയാണ് അവരുടെ മികച്ച പ്രകടനത്തിന് കാരണം. ലയണൽ മെസി ടീമിന്റെ നെടുന്തൂണായി കളിക്കുമ്പോൾ പരിശീലകൻ ലയണൽ സ്കലോണി തന്ത്രങ്ങൾ മെനയുന്നു. 2018 ലോകകപ്പിന് ശേഷം മെസിയെ കേന്ദ്രീകരിച്ച് മികച്ചൊരു ടീമിനെ സ്കലോണി സൃഷ്ടിച്ചപ്പോൾ അർജന്റീന മൂന്നു കിരീടങ്ങളാണ് സ്വന്തമാക്കിയത്.
ദേശീയ ടീമിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ അർജന്റീന ടീം തുടർന്നും പൊരുതാൻ തന്നെയാണ് ഉദ്ദേശിക്കുന്നത് കഴിഞ്ഞ ദിവസം കുറസാവോയുമായി നടന്ന മത്സരത്തിന് ശേഷം ലയണൽ സ്കലോണി പറയുകയുണ്ടായി. ഇനിയും കിരീടങ്ങൾ നേടാനാണ് അർജന്റീന ലക്ഷ്യം വെക്കുന്നതെന്നു പറഞ്ഞ അദ്ദേഹം ലോകകപ്പിലെ ആദ്യമത്സരത്തിൽ വഴങ്ങിയ തോൽവി ഒരു ടീമിനെയും ചെറുതായി കാണരുതെന്ന പാഠം നൽകിയെന്നും പറഞ്ഞു.
Argentina national team coach Lionel Scaloni: “We like to compete”. https://t.co/aIzdEsrwri pic.twitter.com/cmyZOWGgx5
— Roy Nemer (@RoyNemer) March 29, 2023
“ഇനിയും പൊരുതാൻ തന്നെയാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്, വരാനിരിക്കുന്ന കാര്യങ്ങളിൽ അത് വളരെ പ്രധാനപ്പെട്ട കാര്യവുമാണ്. ഞങ്ങൾ ഇനിയും ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നു, ഈ രാജ്യത്തിന് ആസ്വദിക്കാനുള്ള വകയും അത് നൽകുന്നു. പുറത്തു നിന്നും ഞങ്ങൾ സ്പോർട്ടിങ് തലത്തിലാണ് കാര്യങ്ങൾ നോക്കിക്കാണുന്നത്. പന്ത് ഉരുണ്ടുകൊണ്ടിരിക്കുന്നുണ്ട്, അതുകൊണ്ടു താനെ ഞങ്ങളും മുന്നോട്ടു പോവുകയാണ്.”
“എല്ലാ മത്സരത്തിലും ഞങ്ങൾ ഒരുപോലെയാണ് തയ്യാറെടുക്കുക. ചെറിയ ടീമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ലോകകപ്പിലെ ആദ്യത്തെ മത്സരം ഞങ്ങൾക്കാ സന്ദേശം നൽകി. ഇനിയും മത്സരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വിശ്രമിക്കാൻ വേണ്ടിയല്ല ആരും ഇവിടേക്ക് വരുന്നത്, അത് ഓരോ താരങ്ങളുടെയും മനസിലുള്ള കാര്യമാണ്.” കുരസാവൊക്കെതിരെ അർജന്റീന ഏഴു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിന് ശേഷം ലയണൽ സ്കലോണി പറഞ്ഞു.
സ്കലോണിയുടെ കീഴിൽ മൂന്നു കിരീടങ്ങൾ നേടിയ അർജന്റീന ടീമിന് നാലാമത്തെ കിരീടം അടുത്ത വർഷം സ്വന്തമാക്കാൻ അവസരമുണ്ട്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയാൽ തുടർച്ചയായ രണ്ടാമത്തെ തവണയും ലാറ്റിനമേരിക്കയിലെ ചാമ്പ്യന്മാരായി അർജന്റീനക്ക് മാറാൻ കഴിയും. ലോകകപ്പ് നേടിയ അർജന്റീന ടീമിലെ മുതിർന്ന താരങ്ങൾ ആ കിരീടത്തിനു കൂടി വേണ്ടി പൊരുതി വിരമിക്കാനുള്ള പദ്ധതിയിലാണ്. Scaloni says Argentina Will Compete Again For Titles