പതിനഞ്ചു സീസണുകളായി ബാഴ്‌സലോണ മധ്യനിരയിലെ തന്റെ സ്ഥാനത്തേക്ക് മറ്റാരെയും ചിന്തിക്കാൻ പോലും ആർക്കും കഴിയാത്ത രീതിയിൽ തിളങ്ങുന്ന പ്രകടനം നടത്തുന്ന സെർജിയോ ബുസ്‌ക്വറ്റ്‌സ് അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാകില്ല. ഈ സീസണോടെ ബാഴ്‌സലോണയുമായുള്ള കരാർ അവസാനിക്കുന്ന താരം അത് പുതുക്കുന്നില്ലെന്നും ജൂണിൽ ഫ്രീ ഏജന്റായി ക്ലബ് വിടുമെന്നും ബാഴ്‌സലോണ ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചു.
ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലെ താരമായിരുന്ന സെർജിയോ ബുസ്‌ക്വറ്റ്സ് പെപ് ഗ്വാർഡിയോള പരിശീലകനായിരുന്ന സമയത്താണ് സീനിയർ ടീമിലേക്ക് വരുന്നത്. അക്കാലത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായിരുന്ന യായ ടൂറെയുടെ സ്ഥാനത്തേക്ക് വന്ന താരത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അന്നുമുതലിന്നു വരെ ബാഴ്‌സലോണയുടെ ഡിഫെൻസിവ് മിഡ്‌ഫീൽഡർ പൊസിഷൻ താരത്തിന്റെ കയ്യിൽ ഭദ്രമാണ്.
1️⃣5️⃣ years with the first team
— FC Barcelona (@FCBarcelona) May 10, 2023
🙌 718 games
⚽ 19 goals
🫶 We will miss you, Busi#5ergioUnic
യായ ടൂറെയെ ഒഴിവാക്കാനുള്ള പെപ്പിന്റെ തീരുമാനം അന്നൊരുപാട് എതിർപ്പുകൾ ഉണ്ടാക്കിയ സംഭവമായിരുന്നെങ്കിലും അത് ശരിയാണെന്ന് കാലം തെളിയിച്ചു. പല പൊസിഷനുകളിലേക്കും പല താരങ്ങളും മാറിമാറി വന്നിട്ടും ആ സീസൺ മുതൽ ഇതുവരെ ബുസ്‌ക്വറ്റ്‌സിന്റെ പൊസിഷൻ മറ്റൊരു താരത്തിനും കയ്യടക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ താരം ക്ലബ് വിടുമ്പോഴും ബാഴ്‌സലോണ ആരാധകരുടെ ആശങ്ക ആരാണ് പകരക്കാരനാവാൻ കഴിയുകയെന്നു തന്നെയാണ്.
Inimitable and unrepeatable ❤️🔥 pic.twitter.com/FCuDAMdInA
— FC Barcelona (@FCBarcelona) May 10, 2023
അനായാസതയാണ് സെർജിയോ ബുസ്‌ക്വറ്റ്‌സിന്റെ ശൈലിയിലെ ഏറ്റവും മനോഹരമായ കാര്യം. കടുത്ത പ്രെസിങ്ങിനു വിധേയമാകുന്ന സമയത്തും വളരെ എളുപ്പത്തിലെന്ന പോലെ പന്തെടുത്തു പോകുന്ന ബുസ്‌ക്വറ്റ്‌സിന്റെ നീക്കങ്ങൾ താരം തല കൊണ്ടാണ് ഫുട്ബോൾ കളിക്കുന്നതെന്ന് വ്യക്തമാക്കുന്നു. സാങ്കേതികപരമായി ഉയർന്ന നിലവാരം പുലർത്തുന്ന താരമായ ബുസ്‌ക്വറ്റ്‌സ് ക്ലബ് തലത്തിലും ദേശീയ ടീമിനും സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി നൽകി.
താരത്തിന് കരാർ പുതുക്കാനുള്ള ഓഫർ ബാഴ്‌സലോണ നൽകിയിരുന്നു. എന്നാൽ പ്രതിഫലം വളരെ കുറയുമെന്നതിനാൽ അത് പുതുക്കാൻ നിഷേധിച്ച താരം സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് ചേക്കേറുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ബുസിക്ക് പുറമെ അടുത്ത സീസണിൽ കരാർ അവസാനിക്കുന്ന ജോർദി ആൽബയെ സ്വന്തമാക്കാനും അവർക്ക് താൽപര്യമുണ്ട്.
Barcelona Announce Sergio Busquets Will Leave This Summer As A Free Agent