ഹീറോ സൂപ്പർകപ്പ് മത്സരങ്ങൾ ആരംഭിച്ചതോടെ പരിശീലനമൈതാനങ്ങൾ, താമസിക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ടീമുകളുടെ പരാതികൾ ശക്തമാവുന്നു. കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാൾ പരിശീലകൻ സ്റ്റിഫൻ കോൺസ്റ്റന്റൈൻ ആണ് ഇതുമായി ബന്ധപ്പെട്ട് ആദ്യത്തെ വിമർശനം ഉന്നയിച്ചത്. ടീമിന്റെ ആദ്യത്തെ പരിശീലനം കഴിഞ്ഞതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം വിമർശനം നടത്തിയത്.
കഴിഞ്ഞ ദിവസം കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനത്തിനായി എത്തിയ അദ്ദേഹം മൈതാനത്തെ വെളിച്ചക്കുറവിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഈ വെളിച്ചത്തിൽ പരിശീലനം നടത്തിയാൽ താരങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യതയാണ് അദ്ദേഹം പങ്കു വെച്ചത്. ഇതിനു പുറമെ ലൈനുകൾ വരച്ചിട്ടില്ലെന്നും എട്ടു ടീമുകൾക്കായി ഒരു പരിശീലനഗ്രൗണ്ട് മാത്രം നൽകുന്നതാണോ ഫുട്ബോളിന് വേരോട്ടമുള്ള കേരളത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ നിലവാരമെന്നും അദ്ദേഹം ചോദിച്ചു.
Umm, Stephen Constantine doesn't look happy with the facilities and the format of the #HeroSuperCup 😅
— Khel Now (@KhelNow) April 8, 2023
Read what the #EastBengalFC boss said ahead of the #OFCEBFC clash ⤵️#IndianFootball #HeroSuperCup2023 https://t.co/V8GsVVjeZV
ഇതിനു പുറമെ ഒരു പത്രസമ്മേളത്തിനു വേണ്ടി മാത്രം ടീം താമസിക്കുന്ന പുലാമന്തോളിൽ നിന്നും കോഴിക്കോട്ടേക്ക് മണിക്കൂറുകൾ യാത്ര ചെയ്യേണ്ടി വന്നതിനെയും അദ്ദേഹം വിമർശിച്ചു. പത്രസമ്മേളനത്തിൽ ഒരു കുപ്പി വെള്ളം പോലും നൽകിയില്ലെന്നും കളി നടക്കുന്ന മഞ്ചേരിയിൽ തന്നെ പത്രസമ്മേളനം വെച്ചാൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിക്കുന്നു. അതിനു പുറമെ ലോക്കൽ ഫുട്ബോൾ അസോസിയേഷന്റെ ആരും ഇവിടെയില്ലാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ പഞ്ചാബുമായി നടന്ന മത്സരം കഴിഞ്ഞപ്പോൾ തന്നെ കൊച്ചിയിലേക്ക് തിരിച്ചു പോയിട്ടുണ്ട്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം നേടിയിരുന്നു. പനമ്പള്ളി നഗറിലെ സ്ഥിരം ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലനം നടത്തി അടുത്ത മത്സരത്തിന് മുൻപേ കോഴിക്കോട്ടേക്ക് വരാനാണ് ടീമിന്റെ പദ്ധതി. ടൂർണമെന്റ് അവസാനിക്കുന്നതു വരെ ഇതേ രീതി തന്നെ അവലംബിച്ചു മുന്നോട്ടു പോകാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.
അതേസമയം സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ വിമർശം കേരള ഫുട്ബോൾ അസോസിയേഷനു മാത്രമല്ല, ഇന്ത്യ ഒന്നടങ്കം ഫുട്ബോൾ ആരാധനയുടെ പേരിൽ ചർച്ച ചെയ്യപ്പെടുന്ന ആരാധകസംഘത്തിനും കടുത്ത അപമാനം ഉണ്ടാകുന്ന ഒന്നാണ്. പല രാജ്യങ്ങളിൽ ഫുട്ബോൾ ടൂർണമെന്റുകൾക്ക് പോയിട്ടുണ്ടെങ്കിലും ഇതുപോലൊരു മോശം അനുഭവം ഇതാദ്യമായെന്നാണ് അദ്ദേഹം പറഞ്ഞത്.
Content Highlights: Stephen Constantine Slams Hero Super Cup Preparations