എറിക് ടെൻ ഹാഗിനു കീഴിൽ ഈ സീസൺ ഗംഭീരമായ പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നുണ്ടെങ്കിലും നിലവിൽ പ്രീമിയർ ലീഗിൽ അവർക്ക് തിരിച്ചടികൾ തുടരുകയാണ്. ഇന്നലെ ന്യൂകാസിൽ യുണൈറ്റഡുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവി വഴങ്ങിയതോടെ കഴിഞ്ഞ മൂന്നു പ്രീമിയർ ലീഗ് മത്സരത്തിലും വിജയം നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആദ്യം ലിവർപൂളിനെതിരെ ഏഴു ഗോളുകൾ വഴങ്ങി തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു ശേഷം സൗത്താപ്റ്റനോട് സമനില വഴങ്ങി. അതിനു ശേഷം ഇന്നലെ ന്യൂകാസിൽ യുണൈറ്റഡിനോടും തോൽവി വഴങ്ങിയതോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്തേക്ക് വീണു. ന്യൂകാസിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്‌തു.
Erik ten Hag 'is becoming increasingly impatient with Jadon Sancho' and has named SIX players he is happy to sell https://t.co/6hy6F0ubbX
— MailOnline Sport (@MailSport) April 3, 2023
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം ഫോമിൽ പരിശീലകനായ എറിക് ടെൻ ഹാഗ് വളരെയധികം രോഷാകുലനാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മോശം പ്രകടനം നടത്തുന്ന താരങ്ങളെ വരുന്ന സമ്മറിൽ ടീമിൽ നിന്നും ഒഴിവാക്കാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ടെന്നും വമ്പൻ താരങ്ങളും ആ പട്ടികയിൽ ഉൾപ്പെടുമെന്നും ഈവെനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ടുകൾ പ്രകാരം അലക്‌സ് ടെല്ലസ്, ഹാരി മഗ്വയർ, ബ്രാൻഡോൺ വില്യംസ്, ഡീൻ ഹെൻഡേഴ്‌സൺ, ആന്റണി മാർഷ്യൽ എന്നീ താരങ്ങളെയാണ് എറിക് ടെൻ ഹാഗ് അടുത്ത സമ്മറിൽ ഒഴിവാക്കാ പോകുന്നത്. അതിനു പുറമെ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും വമ്പൻ തുക നൽകി ടീമിലെത്തിയ ഇംഗ്ലണ്ട് താരം ജാഡൻ സാഞ്ചോയെയും ടെൻ ഹാഗ് ടീമിൽ നിന്നും ഒഴിവാക്കിയേക്കും.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സാഞ്ചോ പകരക്കാരനായി കളത്തിലിറങ്ങി എങ്കിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. പ്രീമിയർ ലീഗിൽ മോശം ഫോമിലാണെങ്കിലും ഈ സീസണിൽ മൂന്നു കിരീടങ്ങൾ നേടാമെന്ന പ്രതീക്ഷ ഇപ്പോഴും ക്ലബിനുണ്ട്. കറബാവോ കപ്പ് നേടിയ അവർക്ക് ഇപ്പോൾ എഫ്എ കപ്പ്, യൂറോപ്പ ലീഗ് എന്നിവയിലാണ് കിരീടപ്രതീക്ഷയുള്ളത്.
Content Highlights: Erik Ten Hag To Sell Six Manchester United Players