അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. നിരവധി താരങ്ങളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് അതിലൊന്നും ഉൾപ്പെടാതിരുന്ന ഒരു താരത്തെയാണ് സ്വന്തമാക്കിയത്. ലിത്വാനിയ ദേശീയ ടീമിന്റെ നായകനായ ഫെഡോർ സെർനിച്ചിനെ ഫ്രീ ട്രാൻസ്ഫറിലാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ആണ് താരത്തിന്റെ സൈനിങ് ആദ്യം പ്രഖ്യാപിച്ചത്. അതിനു ശേഷം താരം തന്റെ സോഷ്യൽ മീഡിയ പേജുകളിലും ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയ വിവരം പോസ്റ്റ് ചെയ്തിരുന്നു. അതിനടിയിൽ വന്ന ഒരു കമന്റാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ഐഎസ്എല്ലിൽ മുൻപ് കളിച്ചിട്ടുള്ള താരമായ നേരിഹാസ് വാൾസ്കിസ് ആണ് കമന്റ് ഇട്ടിരിക്കുന്നത്.
📸 | Former Chennaiyin FC and Jamshedpur FC striker Nerijus Valskis on Kerala Blasters FC’s new signing Fedor Cernych’s post, Lithuanian connection 🤝🇱🇹 #IndianFootball pic.twitter.com/NLOAjjQfVd
— 90ndstoppage (@90ndstoppage) January 10, 2024
ചെന്നൈയിൻ എഫ്സി, ജംഷഡ്പൂർ എഫ്സി എന്നീ ക്ലബുകൾക്ക് വേണ്ടി ഐഎഎല്ലിൽ കളിച്ചിട്ടുള്ള താരമാണ് വാൽസ്കിസ്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയ ഫെഡോറിന്റെ പോസ്റ്റിൽ “വളരെ മികച്ചൊരു തിരഞ്ഞെടുപ്പ്” എന്നാണു കുറിച്ചിരിക്കുന്നത്. അതിനു കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ നന്ദി അറിയിച്ച് കമന്റ് ചെയ്യുന്നുമുണ്ട്.
Valskis comment on Fedor Černych's insta post.
The Lithuanian 🇱🇹 connection! #AllInForChennaiyin #Kbfc #isl10 pic.twitter.com/61KClleL5s
— Hari (@Harii33) January 10, 2024
ഫെഡോറും വാൽസ്കിസും ലിത്വാനിയൻ സ്വദേശികളാണ്. വാൽസ്കിസ് 2019-20 സീസണിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി കളിച്ച് ഗംഭീര പ്രകടനം നടത്തിയിരുന്നു. അതിനു ശേഷം ജംഷഡ്പൂർ എഫ്സിയിലേക്ക് ചേക്കേറിയ താരം പിന്നീട് ഒരു സീസൺ കൂടി ചെന്നൈയിൽ കളിച്ചാണ് ഇന്ത്യ വിടുന്നത്. നിലവിൽ ലിത്വാനിയയിലെ ഒരു ക്ലബിലാണ് താരം കളിക്കുന്നത്.
ഐഎസ്എല്ലിലെ ആദ്യത്തെ സീസണിൽ തന്നെ തരംഗം സൃഷ്ടിച്ച വാൽസ്കിസിനു പുറമെ മറ്റൊരു ലിത്വാനിയൻ താരം കൂടി ബ്ലാസ്റ്റേഴ്സിലേക്ക് വരുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷകളുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ പിന്തുണ അറിയാവുന്നതു കൊണ്ട് തന്നെയാണ് വാൽസ്കിസ് തന്റെ സുഹൃത്തിന്റെ തീരുമാനത്തെ പിന്തുണച്ചതെന്നതും വ്യക്തമാണ്.
Valskis On Kerala Blasters New Signing Fedor Cernych