കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയിൽ നിന്നും ഉയർന്നു വന്ന താരങ്ങളിൽ ഏറ്റവും മികച്ചവനാണ് ടീമിന്റെ മധ്യനിരയിൽ കളിക്കുന്ന വിബിൻ മോഹനൻ. 2022-23 സീസണിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ ടീമിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു.
കഴിഞ്ഞ സീസണിൽ വിബിൻ മോഹനൻ നടത്തിയ പ്രകടനം വിലയിരുത്തി താരത്തെ എത്രയും വേഗത്തിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഇതിഹാസതാരം ഐഎം വിജയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു ശേഷവും നിരവധി തവണ വിബിൻ മോഹനൻ തഴയപ്പെട്ടു.
Finally a Blasters player in the list
Vibin called up Hopefully he gets into final squad too#KBFC #IndianFootball https://t.co/M8JFQFhn8Y
— Abdul Rahman Mashood (@abdulrahmanmash) November 5, 2024
എന്നാൽ വരാൻ പോകുന്ന ഇന്റർനാഷണൽ ബ്രേക്കിൽ മലേഷ്യക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ അർഹിച്ച അവസരം വിബിനെ തേടിയെത്തിയിട്ടുണ്ട്. പരിശീലകൻ മനോലോ മാർക്വസ് പ്രഖ്യാപിച്ച ടീമിൽ മലയാളി താരവും ഇടം പിടിച്ചിരിക്കുന്നു.
വിബിനെ കൂടാതെ മറ്റൊരു മലയാളി താരം കൂടി ഇന്ത്യൻ ടീമിലെത്തിയിട്ടുണ്ട്. നോർത്ത്ഈസ്റ്റ് യുണൈറ്റഡിനായി കളിക്കുന്ന, കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിന്റെ മുൻ താരം കൂടിയായ ജിതിൻ എംഎസാണ് ഇന്ത്യൻ ടീമിലിടം നേടിയ മറ്റൊരു മലയാളി താരം.
ഈ രണ്ടു താരങ്ങളും ഐഎസ്എല്ലിൽ മികച്ച പ്രകടനമാണ് നടത്തുന്നത് എന്നതിനാൽ തന്നെ അവർക്ക് സ്ക്വാഡിൽ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ടീമിൽ മനോലോ വരുത്തുന്ന മാറ്റങ്ങൾക്ക് ഇത് നിർണായകമായ ഒരു ചുവടുവെപ്പായിരിക്കും.