“കേരളം എന്റെ വീടാണ്, ബ്ലാസ്റ്റേഴ്‌സ് എന്റെ കുടുംബമാണ്”- അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് വിദേശതാരം | Kerala Blasters

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന സീസണായിരുന്നു ഇത്തവണ നടന്നത്. സൂപ്പർലീഗിന്റെ പ്ലേ ഓഫിൽ എത്തിയ ടീമിനു പക്ഷെ അവിടെ നിന്നും മുന്നേറാൻ കഴിഞ്ഞില്ല. ബെംഗളൂരുവായുള്ള മത്സരത്തിൽ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മത്സരത്തിൽ നിന്നും ഇറങ്ങിപ്പോയതാണ് ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിൽ നിന്നും പുറത്താകാൻ കാരണമായത്.

ഈ സീസണിൽ സൂപ്പർലീഗിലും കേരള ബ്ലാസ്റ്റേഴ്‌സിന് സാധ്യത കുറവാണ്. ആദ്യ മത്സരത്തിൽ വിജയം നേടിയെങ്കിലും രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ശ്രീനിധി ഡെക്കാനോട് തോൽവി വഴങ്ങി. ഇന്ന് നടക്കുന്ന മത്സരത്തിൽ ബെംഗളൂരുവിനോട് വിജയം നേടിയാലെ ബ്ലാസ്റ്റേഴ്‌സിന് നോക്ക്ഔട്ട് പ്രതീക്ഷയുള്ളൂ. എന്തായാലും അടുത്ത സീസണിൽ മികച്ചതാവുകയെന്ന ലക്ഷ്യമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

അടുത്ത സീസണിൽ ടീമിനെ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ബ്ലാസ്റ്റേഴ്‌സ് ആവിഷ്‌കരിച്ചു തുടങ്ങിയെന്നും ടീമിലെ പല താരങ്ങളും പുറത്തു പോകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിലൊരാളാണ് വിദേശതാരമായ വിക്റ്റർ മോങ്കിൽ. സ്പെയിനിലെ കിങ്‌സ് ലീഗിൽ കളിക്കാൻ അവസരം ലഭിച്ച താരം അതിനായി ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ അഭ്യൂഹങ്ങൾ താരം നിഷേധിക്കുകയുണ്ടായി. തനിക്ക് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഒരുപാട് കാലം തുടരണം എന്നാണു ആഗ്രഹമെന്നും ക്ലബ് വിടാൻ യാതൊരു ആഗ്രഹവും ഇല്ലെന്നാണ് താരം കുറിച്ചത്. കിങ്‌സ് ലീഗും പ്രൊഫെഷണൽ ഫുട്ബോളും തമ്മിൽ യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഭാവിയെക്കുറിച്ച് എന്താണ് തീരുമാനമെന്നത് ചർച്ചകൾ ചെയ്‌തു തീരുമാനിക്കുമെന്നും ക്ലബും ആരാധകരും നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും താരം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് തനിക്കൊരു കുടുംബം പോലെയാണെന്ന് പറഞ്ഞ താരം കേരളം തന്റെ വീട് പോലെയാണെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി. ക്ലബിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

ഒഡിഷ എഫ്‌സിയിൽ നിന്നും കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ മോങ്കിൽ ഇരുപതോളം മത്സരങ്ങളിൽ കൊമ്പന്മാർക്കായി ഇറങ്ങിയിട്ടുണ്ട്. എടികെ മോഹൻ ബഗാനും വേണ്ടി കളിച്ചിട്ടുള്ള താരം ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല.

Content Highlights: Victor Mongil To Stay With Kerala Blasters

Indian Super LeagueKerala BlastersVictor Mongil
Comments (0)
Add Comment