ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ റഫറിയിങ് അടക്കമുള്ള സാങ്കേതിക വിദ്യകൾ കൊണ്ടു വരേണ്ടതിന്റെ പ്രാധാന്യം വീണ്ടുമാവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്. നാളെ ഈസ്റ്റ് ബംഗാളിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് റഫറിമാർക്ക് കൃത്യമായ പിന്തുണ നൽകാൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തേണ്ടതിനെക്കുറിച്ച് അദ്ദേഹം ആവർത്തിച്ചത്. ഇക്കാര്യത്തിൽ ഫെഡറേഷനാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“യൂറോപ്പിൽ, പ്രത്യേകിച്ച് ബെൽജിയത്തിൽ 2015 മുതൽ ഏഴു വർഷമായി വീഡിയോ റഫറിയിങ് സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒരുപാട് രാജ്യങ്ങൾ വീഡിയോ റഫറിയിങിന്റെ മൂന്നാം തലമുറയെ ഉപയോഗിക്കുന്നുണ്ട്. ഇത് വെറും ആഗ്രഹമെന്ന രീതിയിലല്ല, റഫറിമാർക്കുള്ള പിന്തുണ ഉൾപ്പെടെ ലീഗിന്റെ മെച്ചപ്പെടുത്തലിന് ഇത് ആവശ്യമാണ്. വ്യക്തിപരമായി, റഫറിമാരോട് എനിക്ക് വിരോധമില്ല; അവർ തങ്ങളുടെ ജോലി പരമാവധി നന്നായി ചെയ്യുന്ന അർപ്പണബോധമുള്ള വ്യക്തികളാണ്.”
Kerala Blasters Coach Ivan Vukomanovic emphasizes the need for technological advancements in the Indian Super League to enhance standards.
Pre-match PC 👇: #ISL #KeralaBlasters https://t.co/KWcFNLJbJa
— The Bridge Football (@bridge_football) November 3, 2023
“എന്നിരുന്നാലും, അവർക്ക് ഫെഡറേഷനിൽ നിന്നും, ഇതുമായി ബന്ധപ്പെട്ട ഓർഗനൈസേഷനുകളിൽ നിന്നും പിന്തുണ ഇല്ലെന്ന് എനിക്ക് തോന്നുന്നു, അവരുടെ ജോലി എളുപ്പമാക്കുന്നതിനും ലീഗിന്റെ നിലവാരം ഉയർത്തുന്നതിനുമുള്ള മികച്ച സാങ്കേതികവിദ്യ അവർക്ക് നൽകുന്നില്ല. വീഡിയോ റഫറിയിങ് ഈ സാങ്കേതിക മുന്നേറ്റം മെച്ചപ്പെടുത്തുന്നതിനുള്ള അടുത്ത യുക്തിപരമായ ഘട്ടമാണ്. നാമെല്ലാവരും അത് ആഗ്രഹിക്കുന്നു. മത്സരങ്ങളിൽ, ഒരുപാട് തെറ്റുകൾക്കും മോശം തീരുമാനങ്ങൾക്കും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു.”
📸| Luna 🇺🇾x Ivan 🇷🇸#KeralaBlasters #KBFC pic.twitter.com/UFPQmfK643
— Blasters Zone (@BlastersZone) October 31, 2023
“പോയിന്റുകളുടെയും റാങ്കിംഗുകളുടെയും അടിസ്ഥാനത്തിൽ പല ക്ലബ്ബുകളും ഇതേത്തുടർന്ന് അനന്തരഫലങ്ങൾ അനുഭവിക്കുന്നു. കോച്ചിംഗ് സ്റ്റാഫ്, മെഡിക്കൽ ടീമുകൾ, കളിക്കാർ, മാധ്യമങ്ങൾ, ആരാധകർ എന്നിങ്ങനെ ഫുട്ബോളുമായി ബന്ധപ്പെട്ട വിവിധ പങ്കാളികൾക്ക് ലീഗിനോട് താൽപ്പര്യം നഷ്‌ടപ്പെടാൻ ഇത് ഇടയാക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. ഇത് രണ്ട് തരത്തിലാണ് അവസാനിക്കുക, ഒന്നുകിൽ ടിവിയിൽ ഗെയിമുകൾ കാണുമ്പോൾ ചാനലുകൾ മാറ്റും, അല്ലെങ്കിൽ സ്റ്റേഡിയത്തിൽ വന്നു മത്സരം കാണുന്നത് ഒഴിവാക്കപ്പെടും.” ഇവാൻ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഐഎസ്എൽ റഫറിയിങ്ങിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയർത്തിയ പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. ഈ സീസണിലും വീഡിയോ റഫറിയിങ് അടക്കമുള്ള സാങ്കേതികവിദ്യയുടെ ആവശ്യകതെയെപ്പറ്റി അദ്ദേഹം ശക്തമായി പ്രതികരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ സാങ്കേതികപരമായും വാണിജ്യപരമായും കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടിയാണെന്നതിൽ യാതൊരു സംശയവുമില്ല.
Ivan Vukomanovic Calls For Implementation Of VAR In ISL