ജംഷഡ്‌പൂരിനെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിനു മുൻപ് ആശങ്കകൾ ഏറെയായിരുന്നു. കേരളം മുഴുവനുമുണ്ടായ കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ മത്സരത്തിന്റെ തലേന്ന് യെല്ലോ അലേർട്ടും മത്സരദിവസം ഓറഞ്ച് അലെർട്ടുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. അതുകൊണ്ടു തന്നെ കനത്ത മഴ പെയ്‌താൽ മത്സരം ഉപേക്ഷിക്കേണ്ടി വരുമോയെന്ന പേടി പല ആരാധകർക്കും ഉണ്ടായിരുന്നു. അവരത് സോഷ്യൽ മീഡിയയിലൂടെ മത്സരത്തിന് മുൻപ് പങ്കു വെക്കുന്നുമുണ്ടായിരുന്നു.
മൈതാനത്തിന്റെ ഔട്ട്‍ഫീൽഡിൽ മുട്ടോളമെത്തുന്ന രീതിയിൽ വെള്ളം നിറഞ്ഞുവെന്ന വാർത്തകൾ വന്നതിനെ തുടർന്ന് ‘എന്ത് കളിയാണ് കളിക്കേണ്ടത്, വാട്ടർപോളോയാണോ’ എന്നാണു ജംഷഡ്‌പൂർ പരിശീലകൻ പരിഹാസത്തിന്റെ സ്വരത്തിൽ ചോദിച്ചത്. മഴ പെയ്‌താൽ എന്തായാലും സ്റ്റേഡിയം അലമ്പാകുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചതെന്ന് അതിൽ നിന്നും വ്യക്തം. എന്നാൽ അവർക്കുള്ള മറുപടി നൽകിയത് കലൂർ സ്റ്റേഡിയത്തിലെ ഡ്രൈനേജ് സംവിധാനമായിരുന്നു.
Kochi drainage system>> https://t.co/280coFE6I9
— D16 (@16_lonewolf) September 30, 2023
മത്സരത്തിന്റെ ദിവസമടക്കം മഴ പെയ്‌തിട്ടും കളി തുടങ്ങുന്നതിനു മുൻപ് മൈതാനം പൂർണമായും സജ്ജമായിരുന്നു. ഏതാനും ദിവസങ്ങളായി മഴ സ്ഥിരമായി പെയ്യുന്ന ഒരു സ്ഥലത്താണ് കളി നടക്കുന്നതെന്ന് ഒരിക്കലും തോന്നിപ്പിച്ചിരുന്നില്ല. പന്തിന്റെ ബൗൺസിങ്ങിൽ പോലും ഒരു മാറ്റം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞാലും അതിൽ യാതൊരു അതിശയോക്തിയുമില്ല. അതുകൊണ്ടു തന്നെ ഈ കളി ഏറ്റവും മികച്ച രീതിയിൽ നടത്താൻ സഹായിച്ച ഡ്രൈനേജ് സംവിധാനം തന്നെയാണ് കളിയിലെ താരമെന്നു നിസംശയം പറയാം.
INDIA'S BEST TURF ❤️❤️👌😍
കഴിഞ്ഞ 3-4 ദിവസങ്ങളായി നിർത്താതെ മഴ പെയ്‌തിട്ടും കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഒരൊറ്റ തുള്ളി വെള്ളം പോലും കെട്ടി കിടക്കുന്നില്ല! Despite 3-4 days of incessant downpour, Kochi's JLN Stadium doesn't appear to have even a single puddle of water😲.World class👏 pic.twitter.com/C8TCme2Jnz— Kochi Next (@KochiNext) October 1, 2023
കൊച്ചി സ്റ്റേഡിയത്തിലെ ഡ്രൈനേജ് സംവിധാനം മികച്ചതാണെന്ന് അറിയാവുന്നതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ മഴയുടെ ഭീഷണിയുടെ ഇടയിലും സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തുന്നുണ്ടായിരുന്നു. പതിനാലു ജില്ലകളിൽ നിന്നും സർവീസ് നടത്തിയ 53 ബസുകൾ ഉൾപ്പെടെ ആരാധകരുടെ ഒഴുക്ക് തന്നെ സ്റ്റേഡിയത്തിലേക്ക് ഉണ്ടായിരുന്നു. മത്സരത്തിന്റെ സമയത്ത് മഴയെ പൂർണമായും മാറ്റി നിർത്തി പ്രകൃതിയും ആരാധകർക്കൊപ്പം നിന്നു.
നിലവിൽ ഇന്ത്യയിലുള്ള ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന മൈതാനങ്ങളിൽ ഏറ്റവും മികച്ച പിച്ചുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേതെന്ന് സംശയമില്ലാതെ പറയാം. കൊച്ചിയിൽ വെച്ച് മത്സരങ്ങൾ നടക്കുമ്പോഴുള്ള പന്തിന്റെ കൃത്യമായ വേഗതയും ബൗൺസിംഗുമെല്ലാം അത് തെളിയിക്കുന്നതാണ്. അതിനൊപ്പം കൃത്യമായി ജോലി ചെയ്യുന്നൊരു ഡ്രൈനേജ് സംവിധാനവും കൂടി ചേർന്നപ്പോൾ എല്ലാം പൂർത്തിയായി. ആരാധകപിന്തുണയുടെ കാര്യത്തിലുള്ള കരുത്ത് പിന്നെ ബ്ലാസ്റ്റേഴ്‌സ് എന്നോ തെളിയിച്ചു കഴിഞ്ഞതാണല്ലോ.
World Class Drainage System In Kochi Stadium