അർജന്റീന താരമായ ലയണൽ മെസി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്ന കാര്യത്തിൽ നിർണായകമായ വെളിപ്പെടുത്തലുമായി പരിശീലകൻ സാവി ഹെർണാണ്ടസ്. ദിവസങ്ങൾക്ക് മുൻപ് മെസിയെ തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞ സാവി സമാനമായ രീതിയിലുള്ള പ്രതികരണം തന്നെയാണ് ഇത്തവണയും നടത്തിയതെങ്കിലും അതിൽ ആരാധകർക്ക് പ്രതീക്ഷ ലാ ലിഗയുമായി അർജന്റീന താരത്തെ തിരിച്ചു കൊണ്ടുവരാനുള്ള ചർച്ചകൾ നടന്നുവെന്നതാണ്.
ലയണൽ മെസി ബാഴ്സയിലേക്ക് തിരിച്ചു വരാനുള്ള പ്രധാന തടസം ലാ ലീഗയുടെ ഇടപെടൽ തന്നെയാണ്. അവർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം നിരവധി കടമ്പകൾ കടന്നാൽ മാത്രമേ മെസിയുടെ തിരിച്ചു വരവ് സംഭവിക്കൂവെന്ന് ഹാവിയർ ടെബാസ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ സമർപ്പിക്കാൻ ലാ ലിഗയുമായി ബാഴ്സലോണ ചർച്ചകൾ നടത്തിയെന്നാണ് ഇന്ന് മാധ്യമങ്ങളെ കാണുമ്പോൾ സാവി വ്യക്തമാക്കിയത്.
Is it happening?
— Football Firm (@footballfirmhq) April 29, 2023
Xavi confirms Barcelona did meet with La Liga over possible Lionel Messi return from PSG#Xavi #FCB #PSG #Messi #Barcelona pic.twitter.com/pUwn6FHD1V
“ബാഴ്സലോണ ലാ ലിഗയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, അതുപക്ഷേ ലയണൽ മെസിയുടെ തിരിച്ചുവരവിനായി മാത്രമല്ല. അടുത്ത വർഷത്തേക്കുള്ള സ്ക്വാഡ് മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ ശ്രമിക്കുകയാണ്. പക്ഷേ അതൊരു പ്രധാന പ്രശ്നമല്ല, ഞങ്ങൾക്ക് വിജയിക്കാൻ ഒരു ലീഗ് തന്നെ മുന്നിലുണ്ട്. നാളെ ഞങ്ങൾക്ക് ഒരു പ്രധാന മത്സരമുള്ളതുമാണ് പ്രധാനപ്പെട്ട വിഷയം.”
“മറ്റുള്ളതെല്ലാം അലൈമണിയുടെ കാര്യമാണ്, അദ്ദേഹം ഞങ്ങളെ അറിയിക്കുന്നു. എല്ലാം നന്നായി പോകുന്നുണ്ട്. ഒടുവിൽ, അത് നടക്കുമോ എന്ന് ഞങ്ങൾക്ക് അറിയില്ല. അതിനെക്കുറിച്ച് സംസാരിച്ചാൽ വളരെ നേരത്തെയാകും. ഞങ്ങൾ ബെറ്റിസിനെതിരെ നടക്കുന്ന മത്സരത്തിലും ലാ ലിഗ ജയിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് വളരെയധികം സ്ഥിരത നൽകും. സാധ്യമായ സൈനിംഗുകളെ കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്.” സാവി പറഞ്ഞു.
ലാ ലിഗയുമായി ബാഴ്സലോണ നടത്തിയ ചർച്ചകൾ പോസിറ്റിവാണെന്നാണ് വരുന്ന റിപ്പോർട്ടുകൾ. എന്തായാലും ഏതാനും ദിവസങ്ങൾക്കകം തന്നെ ലയണൽ മെസിക്ക് ബാഴ്സയിലേക്ക് തിരിച്ചെത്താൻ കഴിയുമോയെന്ന കാര്യത്തിൽ വ്യക്തത ലഭിക്കും. അടുത്ത കാലത്തായി നിരവധി പ്രധാന താരങ്ങളെ നഷ്ടമായി പ്രഭാവം നഷ്ടമായ ലാ ലിഗ മെസിയുടെ തിരിച്ചു വരവിനു അനുവാദം നൽകുമെന്നാണ് പ്രതീക്ഷ.
Xavi Confirms Barcelona Meeting With La Liga For Lionel Messi Return