കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതോടെ നോഹ കുതിക്കുന്നു, സന്തോഷം പങ്കു വെച്ച് മൊറോക്കൻ താരം

കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവയിൽ കളിച്ചു കൊണ്ടിരുന്ന നോഹ സദോയി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയതിൽ ആരാധകർ വളരെ സന്തോഷത്തിലാണ്. കഴിഞ്ഞ സീസണുകളിൽ മിന്നുന്ന പ്രകടനം നടത്തിയ താരത്തിൽ വലിയ പ്രതീക്ഷ ആരാധകർക്കുണ്ട്. ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ മിന്നുന്ന പ്രകടനം നടത്തിയ നോഹ ഐഎസ്എൽ ആരംഭിച്ചപ്പോഴും അത് ആവർത്തിക്കുകയാണ്. ലൂണയുടെ അഭാവത്തിൽ ടീമിന്റെ ആക്രമണങ്ങളെ നയിക്കുന്ന താരം കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ആദ്യത്തെ ഐഎസ്എൽ ഗോളും നേടി. View this post on Instagram A […]

വെള്ളയിട്ട ഇവാനാശാന്റെ കാലം കഴിഞ്ഞു, ഇനി കറുപ്പണിഞ്ഞ മൈക്കിളപ്പന്റെ ദിനങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആദ്യത്തെ വിജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ആരാധകർ. ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിലായതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. മത്സരത്തിലെ വിജയത്തിന് നന്ദി പറയേണ്ടത് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ആരാധകരോടും പരിശീലകൻ മൈക്കൽ സ്റ്റാറെയോടുമാണ്. ആരാധകർ നൽകിയ ഗംഭീര പിന്തുണയുടെ ആവേശത്തിൽ താരങ്ങൾ മികച്ച ഊർജ്ജത്തോടെ കളിച്ചതാണ് ടീമിന്റെ വിജയത്തിനു വഴിയൊരുക്കിയത്. Stahre in action 🎬 #KBFC […]

ഈ കരുത്തിനെ കടത്തിവെട്ടാൻ ആർക്കുമാകില്ല, മോഹൻ ബഗാനെയും പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാമത്തെ മാച്ച്ഡേ അറ്റൻഡൻസ് വന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്. കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ നടന്ന മത്സരത്തിന് വന്ന കാണികളുടെ എണ്ണമാണ് മാച്ച്ഡേ രണ്ടിലെ കണക്കുകളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ നടന്ന മത്സരത്തിന് കൊച്ചിയിൽ 24911 കാണികളാണ് എത്തിയത്. അതേസമയം മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തേക്ക് വീണു. മോഹൻ ബഗാനും നോർത്ത്ഈസ്റ്റ് യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിന് 23035 കാണികളാണ് എത്തിയത്. ജംഷഡ്‌പൂരും […]

പരിക്കേറ്റു പുറത്തിരുന്നത് നാലു മാസത്തിലധികം, 2024ൽ ബ്ലാസ്റ്റേഴ്‌സിനായി കൂടുതൽ ഗോൾപങ്കാളിത്തം പെപ്രക്ക്

ഈസ്റ്റ് ബംഗാളിനെതിരായ കഴിഞ്ഞ മത്സരത്തിൽ കേരളം ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ പിറന്നത് പകരക്കാരനായി ഇറങ്ങിയ ക്വാമേ പെപ്രയുടെ ഗോളിലൂടെയായിരുന്നു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഏവരും പ്രതീക്ഷിച്ച സമയത്താണ് പെപ്രയുടെ ഗോൾ പിറന്നത്. അപ്രതീക്ഷിതമായിരുന്നു പെപ്രയുടെ ഗോൾ പിറന്നത്. ബോക്‌സിന്റെ എഡ്‌ജിൽ നിന്നും പന്ത് സ്വീകരിച്ച താരം അത് പാസ് ചെയ്യുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ഡിഫെൻഡറെയും ഗോൾകീപ്പറെയും കബളിപ്പിച്ച് താരം അത് ബോക്‌സിന്റെ മൂലയിലേക്ക് തൊടുത്തു. ഈ സീസണിലെ ഐഎസ്എല്ലിൽ തന്റെ ആദ്യത്തെ ഗോൾ നേടിയ പെപ്രയുടെ കണക്കുകൾ […]

ഇതിലും മികച്ച പ്രകടനം കാണാൻ കഴിയും, ആരാധകർക്ക് പ്രതീക്ഷ നൽകി മൈക്കൽ സ്റ്റാറെ

ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പിന്നിൽ നിന്നും പൊരുതി നേടിയ വിജയം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ആദ്യത്തെ വിജയം എന്നതിലുപരിയായി പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെ ഇന്ത്യൻ സൂപ്പർ ലീഗിൽ നേടുന്ന ആദ്യത്തെ വിജയം കൂടിയായിരുന്നു. ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്ന് പതറിയെങ്കിലും ഒരു ഗോൾ വഴങ്ങിയതിനു ശേഷം ടീം മികച്ച രീതിയിൽ ആക്രമണങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി. അവസാനനിമിഷങ്ങളിൽ ആഞ്ഞടിച്ച ടീം അർഹിച്ച വിജയം തന്നെയാണ് ഈസ്റ്റ് ബംഗാളിനെതിരെ സ്വന്തമാക്കിയത്. “കഴിഞ്ഞ മത്സരത്തേക്കാൾ […]

ഇത് അവിശ്വസനീയമായ പിന്തുണ, അത്ഭുതം അടക്കാൻ കഴിയാതെ സ്‌പാനിഷ്‌ സ്‌ട്രൈക്കർ

ഈസ്റ്റ് ബംഗാളിനെതിരായ കഴിഞ്ഞ മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിലായതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ വിജയം നേടാൻ ആരാധകരുടെ പിന്തുണയും കാരണമായി. കളിക്കാരുടെ ഊർജ്ജം വർധിക്കാൻ ആരാധകർ പ്രധാന പങ്കു വഹിച്ചിരുന്നു. മത്സരത്തിന് ശേഷം പുതിയതായി ടീമിലെത്തിയ സ്‌പാനിഷ്‌ താരം ജീസസ് ജിമിനസ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസ കൊണ്ടു മൂടിയിരുന്നു. “ഒരുമിച്ച് നമുക്കുയരാം. കഴിഞ്ഞ രാത്രി മറക്കാൻ […]

നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ കൊള്ളയടിച്ചു, മോഹൻ ബഗാന്റെ വിജയത്തിൽ പ്രതിഷേധം ശക്തം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ നേടിയ വിജയത്തിൽ ആരാധകർ പ്രതിഷേധം ഉയർത്തുന്നു. നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സ്വന്തം മൈതാനത്ത് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയം നേടിയത്. മത്സരത്തിൽ രണ്ടു തവണ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് മുന്നിലെത്തിയതായിരുന്നു. എന്നാൽ തിരിച്ചടിച്ച മോഹൻ ബഗാൻ ഒടുവിൽ എണ്പത്തിയേഴാം മിനുട്ടിൽ നേടിയ ഗോളിലാണ് വിജയം നേടുന്നത്. എന്നാൽ ആ വിജയത്തെ റഫറി സഹായിച്ചുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 🗣️ | Benali (on Mohun Bagan's second […]

ഗില്ലിനൊരു സൂചന പോലും നൽകാത്ത ഗംഭീര നീക്കം, ഇതാണ് പെപ്രയെന്ന സ്‌ട്രൈക്കറുടെ ക്വാളിറ്റി

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയപ്പോൾ അതിനു കരുത്തു പകർന്നത് ടീമിലെ ആഫ്രിക്കൻ താരങ്ങളായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയിച്ച മത്സരത്തിൽ ആഫ്രിക്കൻ താരങ്ങളായ നോഹയും പെപ്രയുമാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ വിഷ്‌ണുവിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയെങ്കിലും അതിനു പിന്നാലെ തന്നെ നോഹ തിരിച്ചടിച്ചു. വിങ്ങിൽ നിന്നും മുന്നേറി വന്ന താരം ഗില്ലിന്റെ കാലിനടിയിലൂടെ ഒരു മിന്നൽ ഷോട്ട് തൊടുത്താണ് ടീമിന്റെ ആദ്യത്തെ ഗോൾ നേടിയത്. Kwame Peprah […]

ഇത്രയും പിന്തുണ ലഭിക്കുമ്പോൾ വിജയം നേടാൻ എളുപ്പമാണ്, കൂടുതൽ ആരാധകരെ പ്രതീക്ഷിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യത്തെ വിജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊച്ചിയിൽ വിജയം നേടിയത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഗംഭീര പിന്തുണയാണ് ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് നൽകിയത്. മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ മൈക്കൽ സ്റ്റാറെ ആരാധകർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്‌തു. “ഇത്രയും മികച്ച പിന്തുണ ലഭിക്കുമ്പോൾ മത്സരങ്ങളിൽ വിജയം നേടാൻ […]

ഈസ്റ്റ് ബംഗാളിനെതിരെയും ലൂണയുണ്ടാകില്ല, ബ്ലാസ്റ്റേഴ്‌സ് നായകൻറെ ഫിറ്റ്നസ് അപ്‌ഡേറ്റ് നൽകി പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ രണ്ടാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങാൻ പോവുകയാണ്. ആദ്യത്തെ മത്സരത്തിൽ മോശം പ്രകടനം നടത്തുകയും പഞ്ചാബ് എഫ്‌സിയോട് തോൽവി വഴങ്ങുകയും ചെയ്‌ത ബ്ലാസ്റ്റേഴ്‌സിന് നാളെ വിജയം കൂടിയേ തീരൂ. എന്നാൽ മത്സരത്തിനായി ഇറങ്ങുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന് വലിയൊരു തിരിച്ചടിയുടെ വാർത്ത എത്തിയിട്ടുണ്ട്. ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം ആദ്യത്തെ മത്സരം കളിക്കാതിരുന്ന ടീമിന്റെ നായകൻ അഡ്രിയാൻ ലൂണ നാളെയും കളിക്കില്ലെന്ന് പരിശീലകൻ വ്യക്തമാക്കി. “അഡ്രിയാൻ ലൂണ ഇപ്പോൾ ഓക്കേ […]