മുംബൈ സിറ്റിയെ നക്ഷത്രമെണ്ണിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്രിസ്‌മസ് ആഘോഷം, പകരം വീട്ടി കൊമ്പന്മാർ | Kerala Blasters
കൊച്ചിയിൽ മുംബൈ സിറ്റിയെ തകർത്ത് ക്രിസ്‌മസ് രാവാഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മുംബൈ സിറ്റിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയപ്പോൾ അതിനു കൊച്ചിയിൽ പ്രതികാരം ചെയ്യുമെന്ന വെല്ലുവിളി നിറവേറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. ബോൾ പൊസഷനിൽ പൂർണമായും ആധിപത്യം സ്ഥാപിച്ച മുംബൈ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്‌സ് നിഷ്പ്രഭമാക്കിയ ആദ്യപകുതിയായിരുന്നു കൊച്ചിയിലേത്. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. മനോഹരമായ ഒരു മുന്നേറ്റത്തിനു ശേഷം […]