ഇനി സ്വന്തമാക്കാൻ യാതൊന്നും ബാക്കിയില്ല, ഇരുപത്തിമൂന്നാം വയസിൽ ഫുട്ബോൾ കരിയർ പൂർത്തിയാക്കി ഹൂലിയൻ അൽവാരസ് | Julian Alvarez
കഴിഞ്ഞ ദിവസം ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിനെതിരെ എതിരില്ലാത്ത നാല് ഗോളിന്റെ വിജയം സ്വന്തമാക്കിയതോടെ ക്ലബ് ലോകകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ചരിത്രത്തിൽ ആദ്യമായി ട്രെബിൾ കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി ആദ്യമായാണ് ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ഇതോടെ ഗ്വാർഡിയോളക്ക് കീഴിലുള്ള അവിശ്വസനീയമായ കുതിപ്പ് തുടരാനും മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയത് അർജന്റീന താരം ഹൂലിയൻ അൽവാരസ് ആയിരുന്നു. മത്സരത്തിന്റെ ആദ്യത്തെ […]