എന്താണ് യൂറോപ്യൻ സൂപ്പർ ലീഗ്? റയലും ബാഴ്‌സയും മുന്നിൽ നിന്നു നയിക്കുന്ന ടൂർണമെന്റ് വീണ്ടും ചർച്ചയാകുന്നു | European Super League
ഒരുകാലത്ത് വലിയ രീതിയിൽ ചർച്ചയാവുകയും ആരാധകരുടെയും യൂറോപ്യൻ ഫുട്ബോളും ക്ലബ് ഫുട്ബോളും ഭരിക്കുന്നവരുടെയും ഇടപെടൽ കൊണ്ട് മാഞ്ഞു പോയ ടൂർണമെന്റാണ് യൂറോപ്യൻ സൂപ്പർ ലീഗ്.തുടക്കത്തിൽ നിരവധി ക്ലബുകൾ അതിന്റെ ഭാഗമാകാൻ വന്നെങ്കിലും പിന്നീട് ആരാധകരുടെ പ്രതിഷേധവും ഫുട്ബോൾ ഫെഡറേഷൻ നേതൃത്വത്തിൽ ഇരിക്കുന്നവരുടെ ഭീഷണിയും കൊണ്ട് അവരിൽ പലരും പിൻവാങ്ങുന്ന സാഹചര്യമുണ്ടായി. എന്നാൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബുകളായ ബാഴ്‌സലോണയും റയൽ മാഡ്രിഡും സൂപ്പർ ലീഗ് നടപ്പിലാക്കാനുള്ള പദ്ധതിയിൽ തന്നെ ഉറച്ചു നിന്നു. ഇപ്പോൾ യൂറോപ്യൻ കോർട്ട് ഓഫ് […]