ദേശീയടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ വംശജരായ താരങ്ങൾ ആരൊക്കെ, പത്ത് പേരുകൾ വെളിപ്പെടുത്തി മാർക്കസ് മെർഗുലാവോ | AIFF
ഇന്ത്യൻ ഫുട്ബോൾ ടീം കൂടുതൽ ഉയരങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. മറ്റു രാജ്യങ്ങളിൽ കളിക്കുന്ന ഇന്ത്യൻ വംശജരായ ഇരുപത്തിനാലു താരങ്ങളെ ഇന്ത്യൻ ടീമിലെത്തിക്കാനുള്ള പദ്ധതി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുണ്ടെന്നും അതിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നുമാണ് പ്രസിഡന്റായ കല്യാൺ ചൗബേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിലവിലെ ഇന്ത്യയിലെ നിയമപ്രകാരം ഇരട്ടപൗരത്വം രാജ്യം അംഗീകരിക്കുന്നില്ല. മറ്റു രാജ്യത്തെ പൗരത്വമുള്ള ഒരാൾക്ക് ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കണമെങ്കിൽ ആ രാജ്യത്തെ പൗരത്വം […]