മറ്റൊരു ക്ലബ് കൂടി ലോഡെയ്‌രോക്കു വേണ്ടി രംഗത്ത്, യുറുഗ്വായ് താരത്തിന്റെ ഏജന്റിന്റെ നിർണായക വെളിപ്പെടുത്തൽ | Nicolas Lodeiro

അഡ്രിയാൻ ലൂണക്ക് പകരക്കാരനായി നിക്കോളാസ് ലോഡെയ്‌രോയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയത് ആരാധകർക്ക് വളരെയധികം സന്തോഷം നൽകിയ കാര്യമാണ്. മുപ്പത്തിനാലുകാരനായ യുറുഗ്വായ് താരത്തിന്റെ സൈനിങ്‌ പൂർത്തിയാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞാൽ അത് ഐഎസ്എല്ലിൽ ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച ട്രാൻസ്‌ഫറുകളിൽ ഒന്നായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലൂണക്ക് പകരക്കാരനാവാനോ, അല്ലെങ്കിൽ അതിന്റെ മുകളിലോ നിൽക്കുന്ന ഒരു താരമാണ് ലോഡെയ്‌രോ. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ പ്രതിസന്ധി സൃഷ്‌ടിച്ച് രണ്ടു ക്ലബുകൾ കൂടി താരത്തിനായി ശ്രമം നടത്തുന്നുണ്ട്. ലോഡെയ്‌രോയുടെ ആദ്യകാല ക്ലബായ […]

2034ലെ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിലും നടക്കും, സൗദിക്കൊപ്പം ചേർന്ന് ആതിഥേയത്വം വഹിക്കാൻ നീക്കങ്ങൾ | AIFF

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 2034ലെ ഫിഫ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ ഇന്ത്യയിൽ വെച്ച് നടത്താനുള്ള നീക്കങ്ങൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2034 ലോകകപ്പിന്റെ ആതിഥേയരായ സൗദി അറേബ്യക്കൊപ്പം ചേർന്ന് മത്സരങ്ങൾ സംഘടിപ്പിക്കാനാണ് നീക്കം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള വ്യക്തികൾക്കിടയിൽ നൽകപ്പെട്ട ഒരു സർക്കുലറിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. ഓൾ ഇന്ത്യ […]

ബ്രസീലിനു അപ്രതീക്ഷിത തിരിച്ചടി നൽകാൻ ആൻസലോട്ടി, ഇറ്റാലിയൻ പരിശീലകൻ റയൽ മാഡ്രിഡ് കരാർ പുതുക്കും | Ancelotti

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെ പുറത്താകലും അതിനു പിന്നാലെ അർജന്റീനയുടെ കിരീടനേട്ടവും കാരണം പ്രതിരോധത്തിലായ ടീമാണ് ബ്രസീൽ. 2002നു ശേഷം ഒരിക്കൽപ്പോലും ലോകകപ്പിന്റെ ഫൈനൽ കളിക്കാൻ ടീമിന് കഴിഞ്ഞിട്ടില്ലെന്നത് ആരാധകരിൽ വലിയ നിരാശയാണ് ഉണ്ടാക്കിയത്. അതിനു പിന്നാലെ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനെതിരെ വലിയ രീതിയിൽ പ്രതിഷേധവും ഉണ്ടായി. ഈ പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതായിരുന്നു പുതിയ പരിശീലകനുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അഭ്യൂഹങ്ങൾ. റിപ്പോർട്ടുകൾ വെളിപ്പെടുത്തിയത് നിലവിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആൻസലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനാകുമെന്നാണ്. ഈ […]

കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പണി തുടങ്ങി, ലൊഡെയ്‌രോയുടെ സോഷ്യൽ മീഡിയ പേജുകൾ അടക്കി ഭരിച്ച് ആരാധകർ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശ നൽകിയാണ് ടീമിലെ പ്രധാന താരമായ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയത്. പരിക്കിന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുന്ന താരത്തിന് ഈ സീസണിലിനി ടീമിനായി മൈതാനത്തിറങ്ങാൻ കഴിഞ്ഞേക്കില്ല. അതുകൊണ്ടു തന്നെ സീസണിലെ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാൻ പുതിയൊരു സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് നടത്തേണ്ടതുണ്ട്. ലൂണക്ക് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയിട്ടുണ്ട്. എംഎൽഎസ് ക്ലബായ സീറ്റിൽ സൗണ്ടേഴ്‌സിന്റെ താരമായ നിക്കോളാസ് ലൊഡെയ്‌രോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. നിരവധി വമ്പൻ ക്ലബുകളിലും […]

ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളി സുവാരസിന്റെ സ്വന്തം ക്ലബ്, പ്രതിഫലത്തുക ഉയർത്തി കൊമ്പൻമാരുടെ നീക്കം | Kerala Blasters

പരിക്ക് പാട്ടി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് വിശ്രമത്തിലിരിക്കുന്ന അഡ്രിയാൻ ലൂണക്ക് ഈ സീസൺ മുഴുവൻ നഷ്‌ടമാകുമെന്നതിനാൽ അതിനു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം നൽകുന്നതാണ്. എംഎൽഎസ് ക്ലബിൽ കളിച്ചിരുന്ന യുറുഗ്വായ് താരം നിക്കോളാസ് ലോഡെയ്‌രോക്കു വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നത്. മുപ്പത്തിനാല് വയസുള്ള ലോഡെയ്‌രോക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് സജീവമായി തന്നെ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ ലീഗിലെ ക്ലബായ സീറ്റിൽ സൗണ്ടേഴ്‌സിന്റെ താരമായിരുന്നു ലോഡെയ്‌രോ. ഡിസംബറിൽ […]

അക്കാര്യത്തിൽ യൂറോപ്പിലെ തന്നെ ഏറ്റവും മോശം ടീം, ബാഴ്‌സലോണയെക്കുറിച്ച് പരിശീലകൻ സാവി | Xavi

വലൻസിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും വിജയം കൈവിട്ടതോടെ തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ബാഴ്‌സലോണ വിജയം നേടാനാകാതെ പതറുന്നത്. ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ ബാഴ്‌സലോണ അതിനു ശേഷം ഇന്നലെ നടന്ന മത്സരത്തിൽ വലൻസിയയോടെ സമനിലയിൽ പിരിയുകയായിരുന്നു. രണ്ടു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. വലൻസിയക്കെതിരെ ഒരു ഗോളിന് മുന്നിൽ നിന്നതിനു ശേഷം എഴുപതാം മിനുട്ടിലാണ് ബാഴ്‌സലോണ സമനില ഗോൾ വഴങ്ങുന്നത്. ജിറോനക്കെതിരെ നടന്ന മത്സരത്തിലേതെന്ന പോലെ വലൻസിയക്കെതിരെയും ബാഴ്‌സലോണ […]

ലൂണയുടെ അഭാവത്തിലും കിരീടം സ്വപ്‌നം കാണാം, യുറുഗ്വായ് താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഒരു ചുവടുകൂടി മുന്നോട്ട് | Kerala Blasters

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിന്റെ അഭാവം പരിഹരിക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്‌സ് യുറുഗ്വായിൽ നിന്നു തന്നെയുള്ള താരത്തിന് വേണ്ടിയാണ് ശ്രമങ്ങൾ നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം യുറുഗ്വായ് ദേശീയ ടീമിന് വേണ്ടി അറുപതോളം മത്സരങ്ങൾ കളിച്ച മുപ്പത്തിനാലുകാരനായ നിക്കോളാസ് ലോഡെയ്‌രോയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. അമേരിക്കൻ ലീഗിൽ സീറ്റിൽ സൗണ്ടേഴ്‌സിന്റെ താരമാണ് ലോഡെയ്‌രോ. റിപ്പോർട്ടുകൾ പ്രകാരം യുറുഗ്വായ് താരത്തിന് വേണ്ടിയുള്ള നീക്കങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ചുവടു കൂടി മുന്നോട്ടു നീങ്ങിയിട്ടുണ്ട്. ആദ്യം താരത്തിനായി ഓഫർ നൽകിയ ബ്ലാസ്റ്റേഴ്‌സ് […]

ട്രാൻസ്‌ഫർ റെക്കോർഡുകൾ തകർത്തെറിയാൻ സൗദി അറേബ്യ, എംബാപ്പെക്കു വേണ്ടി ശ്രമങ്ങളാരംഭിച്ചു | Saudi Arabia

ലോകഫുട്ബോളിൽ സൗദി അറേബ്യ ഒരു വിപ്ലവം സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ്. റൊണാൾഡോയെ സ്വന്തമാക്കി അവർ തുടക്കമിട്ടത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സമ്മറിൽ യൂറോപ്പിൽ നിന്നുള്ള നിരവധി വമ്പൻ താരങ്ങളെ അവർ സ്വന്തമാക്കി. ജനുവരി ട്രാൻസ്‌ഫർ ജാലകം വരാനിരിക്കെ ഇനിയും നിരവധി താരങ്ങളെ അവർ ടീമിലെത്തിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനിടയിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളും ഭാവിയിലെ ഒന്നാം നമ്പറുമായി കണക്കാക്കപ്പെടുന്ന ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയെ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് താൽപര്യമുണ്ട്. സൗദി പ്രൊ […]

മെസിയുടെ ലീഗിൽ നിന്നും ലൂണക്ക് പകരക്കാരൻ, കോപ്പ അമേരിക്ക നേടിയ താരത്തെ ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് | Kerala Blasters

ബ്ലാസ്റ്റേഴ്‌സ് നായകനും ടീമിന്റെ പ്രധാന താരവുമായ അഡ്രിയാൻ ലൂണയുടെ അപ്രതീക്ഷിതമായ പരിക്ക് ആരാധകർക്ക് നൽകിയ നിരാശ ചെറുതല്ല. ഇടതുകാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് മുപ്പത്തിയൊന്നു വയസുള്ള യുറുഗ്വായ് താരം കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനു ശേഷം യുറുഗ്വായിലേക്ക് മടങ്ങിയ ലൂണ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ മൂന്നു മാസം കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ അഡ്രിയാൻ ലൂണ ഈ സീസൺ കളിക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ തന്നെ പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ പുറത്തുവരുന്ന […]

ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയാർക്ക്, ഗ്രൂപ്പ് സ്റ്റേജിലെ പ്രകടനം കണക്കാക്കിയുള്ള സാധ്യതകളിങ്ങിനെ | UCL

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടമാണ് യുവേഫ ചാമ്പ്യൻസ് ലീഗ്. വിവിധ ലീഗുകളിലെ വമ്പൻ ക്ലബുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അടുത്തിടെയാണ് അവസാനിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, എസി മിലാൻ എന്നീ ടീമുകൾ പുറത്തു പോയതൊഴിച്ചു നിർത്തിയാൽ വലിയ അട്ടിമറികൾ ഗ്രൂപ്പ് ഘട്ടത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അടുത്ത റൌണ്ട് മുതൽ മികച്ച പോരാട്ടങ്ങളാണ് കാണാൻ കഴിയുക. അതിനിടയിൽ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ള ടീമുകളെ ഇംഗ്ലീഷ് […]