നിരാശയുടെ കരിനിഴലിനു മേൽ പ്രതീക്ഷയുടെ തിരിനാളവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, ഔദ്യോഗിക പ്രഖ്യാപനമെത്തി | Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് നായകനും ടീമിന്റെ പ്രധാന താരവുമായ അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെന്ന കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണവുമായി ക്ലബ്. അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയെന്ന കാര്യം പരിശീലകൻ അടക്കമുള്ളവർ സ്ഥിരീകരിച്ചിരുന്നെങ്കിലും അതിന്റെ ഗുരുതരാവസ്ഥ എത്ര വലുതാണെന്നും ശസ്ത്രക്രിയ വേണ്ടി വരുമോയെന്ന കാര്യത്തിലും ക്ലബ് യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിരുന്നില്ല. കുറച്ചു മുൻപാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലൂണയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയത്. മുട്ടുകാലിനു പരിക്കേറ്റ താരം അതിന്റെ ഭാഗമായി […]