ടീമിനൊപ്പമില്ലെങ്കിലും ലൂണ തന്റെ സാന്നിധ്യമറിയിച്ചു, ഐഎസ്എൽ അവാർഡുകൾ തൂത്തുവാരി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് പൊരുതി വിജയം നേടിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ പഞ്ചാബ് എഫ്‌സിയും ഭീഷണി ഉയർത്തിയെങ്കിലും ഒരു ഗോളിന്റെ വിജയമാണ് കൊമ്പന്മാർ സ്വന്തമാക്കിയത്. അഡ്രിയാൻ ലൂണ ഇല്ലാതെ ഇറങ്ങിയ ആദ്യത്തെ മത്സരത്തിൽ താരത്തിന്റെ അഭാവം ഉണ്ടായെങ്കിലും വിജയം നേടാൻ കഴിഞ്ഞത് ആത്മവിശ്വാസമാണ്. അതേസമയം ഇന്നലത്തെ വിജയത്തിനൊപ്പം ബ്ലാസ്റ്റേഴ്‌സിന് ഇരട്ടിമധുരം നൽകിയാണ് ഐഎസ്എൽ നവംബർ മാസത്തിലെ പുരസ്‌കാരങ്ങൾ ടീമിലെ താരങ്ങൾ തൂത്തുവാരിയത്. ആകെ മൂന്ന് അവാർഡുകൾ […]