മികച്ച വിദേശതാരങ്ങളും പരിശീലകരുമുള്ള ഒരു ലീഗിന് ഈ നിലവാരം മതിയോ, ഇവാന്റെ വിലക്കിൽ പ്രതികരിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം | IM Vijayan
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിനെ വിലക്കിയ നടപടിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാക്കെതിരെയുള്ള പരാതികൾ ഇല്ലാതാക്കുകയാണ് എഐഎഫ്എഫ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നതു വ്യക്തമാണ്. അതിന്റെ മാറ്റങ്ങൾ കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്‌സി പരിശീലകന്റെ വാക്കുകളിൽ തെളിഞ്ഞു കണ്ടു. റഫറിയിങ്ങിനെതിരെ പരാതിയുണ്ടെങ്കിലും ഇവാൻ വുകോമനോവിച്ചിന് വിലക്ക് കിട്ടിയ സാഹചര്യത്തിൽ ഒന്നും പറയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച കാലം മുതൽ തന്നെ റഫറിയിങ് പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ശൈശവദശയിലുള്ള ഒരു ടൂർണമെന്റിൽ ഇത്തരം പിഴവുകൾ സ്വാഭാവികമാണെന്ന് കരുതി […]