കേരള ബ്ലാസ്റ്റേഴ്‌സിന്റെ വഴിയേ മോഹൻ ബഗാനും നീങ്ങുന്നു, ഈ തെറ്റുകൾ ഇനിയും കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല | Mohun Bagan
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു റഫറിക്കെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം കണ്ടത് കഴിഞ്ഞ സീസണിലാണ്. ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ സുനിൽ ഛേത്രി നേടിയ ഗോൾ ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഒന്നായിരുന്നിട്ടും അത് അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്റെ താരങ്ങളെക്കൂട്ടി മൈതാനം വിട്ടു പോവുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ നിന്നും പുറത്തായത് അങ്ങിനെയാണ്. ആ സംഭവം ഐഎസ്എൽ റഫറിമാർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനു കാരണമായെന്നതിൽ യാതൊരു സംശയവുമില്ല. അതിനു പിന്നാലെയാണ് ഇന്ത്യൻ […]