യൂറോപ്പിൽ പോലും ഇങ്ങിനെയൊരു ഇതുപോലെയൊരു ക്ലബിനെ എനിക്കറിയില്ല, ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് കൊയെഫ്
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കൊച്ചിയുടെ മൈതാനത്ത് നൽകുന്ന ആമ്പിയൻസിനേയും ആവേശത്തെയും പ്രശംസിച്ച് ടീമിലേക്ക് പുതിയതായി എത്തിയ വിദേശതാരം അലക്‌സാണ്ടർ കൊയെഫ്. ഫ്രഞ്ച് താരമായ അലക്‌സാണ്ടർ കൊയെഫ് ആദ്യമായാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നത്. ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിലാണ് കൊയെഫ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. സെന്റർ ബാക്കാണെങ്കിലും ഇപ്പോൾ ഡിഫെൻസിവ് മിഡ്‌ഫീൽഡറായി കളിക്കുന്ന കൊയെഫ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തിരഞ്ഞെടുക്കാൻ ആരാധകർ ഒരു കാരണമായെന്ന് പറഞ്ഞു. “ഈ ക്ലബിനെയും ആരാധകരെയും കാണുമ്പോൾ അവിശ്വസനീയമായി തോന്നും. യൂറോപ്പിൽ പോലും ഇതുപോലെയൊരു ക്ലബിനെ […]