കോപ്പ അമേരിക്ക: ബ്രസീൽ മരണഗ്രൂപ്പിൽ, അർജന്റീനക്ക് രണ്ടു തവണ കിരീടനേട്ടം മുടക്കിയവരുടെ വെല്ലുവിളി | Copa America
2024ൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് ഇന്ന് പുലർച്ചെ പൂർത്തിയായി. അമേരിക്കയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി കോൺകാഫ് മേഖലയിൽ നിന്നുള്ള ടീമുകളും പങ്കെടുക്കുന്നുണ്ട്. പതിനാറു ടീമുകൾ പങ്കെടുക്കുന്ന ജൂൺ ഇരുപത്തിനാണ് ആരംഭിക്കുക. ജൂലൈ പതിനാലിന് ടൂർണമെന്റ് അവസാനിക്കുകയും ചെയ്യും. അർജന്റീനയും ബ്രസീലും ഫൈനലിൽ മാത്രം മുഖാമുഖം വരുന്ന തരത്തിലാണ് ഷെഡ്യൂൾ. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഗ്രൂപ്പ് എയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 2015ലും 2016ലും കോപ്പ അമേരിക്ക ടൂർണമെന്റ് […]