മാഞ്ചസ്റ്റർ സിറ്റി തന്നെ പ്രീമിയർ ലീഗ് നേടും, എതിരാളികൾക്ക് മുന്നറിയിപ്പുമായി പെപ് ഗ്വാർഡിയോള | Guardiola

കഴിഞ്ഞ സീസണിൽ ആഴ്‌സനലിന്റെ കുതിപ്പിനെ അവസാനത്തെ ലാപ്പിൽ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്. ജനുവരി ആരംഭിച്ചതിനു ശേഷം ആഴ്‌സണൽ പോയിന്റ് നഷ്‌ടമാക്കി തുടങ്ങിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി മികച്ച പ്രകടനം നടത്തി മുന്നേറി. ആ കുതിപ്പിൽ പ്രീമിയർ ലീഗ് മാത്രമല്ല, ചാമ്പ്യൻസ് ലീഗും എഫ്എ കപ്പുമടക്കം ട്രെബിൾ കിരീടങ്ങൾ അവർ സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ പിഴവ് ആവർത്തിക്കരുതെന്ന കരുതൽ ഈ സീസണിൽ ആഴ്‌സണലിനുണ്ട്. കഴിഞ്ഞ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ല്യൂട്ടൻ ടൗണിനെതിരെ […]

ഐഎസ്എല്ലിലെ മികച്ച ഗോളിനുള്ള പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരങ്ങൾ, എതിരാളികളും നിസാരക്കാരല്ല | ISL

ഇന്ത്യൻ സൂപ്പർ ലീഗിൽ മാച്ച്‍വീക്ക് ഏട്ടിലെ മികച്ച ഗോളിന് വേണ്ടി മത്സരിക്കുന്നവരിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യം. ആകെ നാല് ഗോളുകൾ വോട്ടിങ്ങിനായി ഇട്ടതിൽരണ്ടു ഗോളുകളും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടേതാണ്. ഇതിനു പുറമെ ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ്‌സി എന്നീ ടീമുകളിലെ താരങ്ങൾ നേടിയ ഗോളുകളുമുണ്ട്. വോട്ടിങ്ങിലൂടെയാണ് മികച്ച ഗോൾ തിരഞ്ഞെടുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഗോളുകൾ രണ്ടും ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിൽ പിറന്നതാണ്. ബ്ലാസ്റ്റേഴ്‌സിനായി ആദ്യത്തെ ഗോൾ നേടിയ ക്വാമേ പെപ്രയാണ് ലിസ്റ്റിലുള്ള ഒരു താരം. […]

ആറു കോടിയുടെ ട്രാൻസ്‌ഫറിൽ ഇവാൻ മുംബൈ സിറ്റിയിലേക്ക്, സോഷ്യൽ മീഡിയയിൽ ശക്തമാകുന്ന അഭ്യൂഹങ്ങളിലെ യാഥാർത്ഥ്യമെന്ത് | Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സിന് കിരീടം സ്വന്തമാക്കി നൽകുകയെന്ന വലിയ ലക്‌ഷ്യം ഇതുവരെ നടപ്പായില്ലെങ്കിൽ പോലും ടീമിനെക്കൊണ്ട് ഏറ്റവും സ്ഥിരതയുള്ള പ്രകടനം നടത്തിച്ച പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. ആദ്യത്തെ സീസണിൽ ടീമിനെ ഫൈനലിലെത്തിച്ച അദ്ദേഹത്തിന് കീഴിൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിച്ചു. അതുകൊണ്ടു തന്നെ ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനും കൂടിയാണ് അദ്ദേഹം. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്ന റിപ്പോർട്ടുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്. ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ […]

ഫുട്ബോൾ ലോകത്തു നിന്നും ഇതാദ്യം, ടൈം മാഗസിൻ അത്‌ലറ്റ് ഓഫ് ദി ഇയർ സ്വന്തമാക്കി ലയണൽ മെസി | Messi

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസി കരിയറിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ്. ലോകകപ്പ് കൂടി നേടിയാൽ കരിയർ പരിപൂർണതയിൽ എത്തുമെന്നിരിക്കെ കഴിഞ്ഞ ഖത്തർ ലോകകപ്പിൽ അവിശ്വസനീയമായ പ്രകടനം നടത്തി കിരീടം ടീമിന് സ്വന്തമാക്കി നൽകാൻ മെസിക്ക് കഴിഞ്ഞു. ഇതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ഏവരും മെസിയെ വാഴ്ത്തുന്നു. ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷം മെസിയെത്തേടി നിരവധി പുരസ്‌കാരങ്ങളാണ് വന്നത്. ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മെസി അതിനു പിന്നാലെ കായികരംഗത്തെ ഓസ്‌കാർ […]

മികച്ച ലീഗിൽ കളിക്കണം, ലോകകപ്പ് നേടിയ അർജന്റീന താരം യൂറോപ്പിലേക്ക് ചേക്കേറുന്നു | Almada

അർജന്റീനയുടെ ഭാവിതാരമായി കണക്കാക്കപ്പെടുന്നവരിൽ പ്രധാനിയാണ് തിയാഗോ അൽമാഡ. നിരവധി താരങ്ങൾക്ക് പരിക്കേറ്റതിനാൽ കഴിഞ്ഞ ലോകകപ്പിൽ അവസാനനിമിഷം ടീമിലിടം നേടിയ താരം അർജന്റീനയുടെ കിരീടനേട്ടത്തിൽ പങ്കാളിയായിരുന്നു. എന്നാൽ അർജന്റീനക്ക് വേണ്ടി അധികം മത്സരങ്ങളിൽ താരം കളിച്ചില്ല. ആകെ പോളണ്ടിനെതിരായ മത്സരത്തിൽ മാത്രമാണ് താരം ഇറങ്ങിയത്. എന്നാൽ ക്ലബ് തലത്തിൽ മിന്നുന്ന പ്രകടനമാണ് ഇരുപത്തിരണ്ടുകാരനായ താരം നടത്തുന്നത്. അമേരിക്കൻ ലീഗിൽ അറ്റ്‌ലാന്റാ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന താരം ഈ സീസണിൽ ടീമിനായി നേടിയത് പന്ത്രണ്ടു ഗോളുകളും പതിനാറു അസിസ്റ്റുകളുമാണ്. ക്ലബിനായി […]

ആ നാല് സൈനിംഗുകൾ എന്തിനു വേണ്ടിയായിരുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെതിരെ ക്ലബിൽ പടയൊരുക്കം | Erik Ten Hag

ഡച്ച് ക്ലബായ അയാക്‌സിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിച്ച എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു. കഴിഞ്ഞ സീസണിൽ ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചും ഒരു കിരീടം നേടിക്കൊടുത്തും ആ പ്രതീക്ഷ അദ്ദേഹം വിപുലമാക്കി. വരുന്ന സീസണിൽ കൂടുതൽ മികച്ച പ്രകടനം ടീമിനുണ്ടാകുമെന്ന് ഏവരും കരുതി. എന്നാൽ ഈ സീസണിലിതു വരെ പ്രതീക്ഷ നൽകുന്ന പ്രകടനമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഉണ്ടായിരിക്കുന്നത്. പതിനാലു മത്സരങ്ങൾ കളിച്ച ക്ലബ് അതിൽ ആറെണ്ണത്തിലും തോൽവി വഴങ്ങി […]

ഈ ആരാധകർ നൽകുന്ന പിന്തുണ സമാനതകളില്ലാത്തത്, ഗോവയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത് വമ്പൻ സ്വീകരണം | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകപ്പട കേരള ബ്ലാസ്റ്റേഴ്‌സിനു തന്നെയാണ്. ടീം പ്രവർത്തനം ആരംഭിച്ച് പത്ത് വർഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും അന്നുമുതൽ ഇന്നുവരെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ലബുകളെ വരെ പിന്നിലാക്കുന്ന ആരാധകപിന്തുണയാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്നത്. ഈ ആരാധകപ്പട കാരണം കൊണ്ടു തന്നെ ആഗോളതലത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഖ്യാതി പരക്കുകയും ചെയ്‌തിട്ടുണ്ട്‌. സ്വന്തം മൈതാനത്തു മാത്രമല്ല, എതിരാളികളുടെ മൈതാനത്തും ടീമിന് ബ്ലാസ്റ്റേഴ്‌സ് മികച്ച പിന്തുണയാണ് നൽകാറുള്ളത്. കഴിഞ്ഞ ദിവസം ഗോവയുടെ മൈതാനത്ത് നടന്ന മത്സരത്തിനു മുൻപ് ആരാധകർ […]

കോപ്പ അമേരിക്കക്കു തയ്യാറെടുക്കാൻ ബ്രസീൽ വമ്പന്മാരുമായി പോരാടും, അർജന്റീനയുടെ കാര്യത്തിൽ വ്യക്തതയില്ല | Copa America 2024

കോപ്പ അമേരിക്ക ടൂർണമെന്റ് അടുത്ത വർഷം നടക്കാനിരിക്കെ തങ്ങളുടെ കരുത്ത് തെളിയിക്കാൻ അതിൽ പല ടീമുകളും തയ്യാറെടുക്കുകയാണ്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ വിപുലമായ ടൂർണമെന്റാണ് നടക്കുന്നത്. സൗത്ത് അമേരിക്കയിൽ നിന്നുള്ള പത്ത് ടീമുകളും കോൺകാഫ് മേഖലയിൽ നിന്നുള്ള ആറു ടീമുകളും പങ്കെടുക്കുന്ന ടൂർണമെന്റ് അമേരിക്കയിൽ വെച്ചാണ് നടക്കുക. ടൂർണമെന്റിൽ കിരീടം നിലനിർത്താനും ലോകകപ്പ് നേടിയ തങ്ങൾ തന്നെയാണ് സൗത്ത് അമേരിക്കയിലെ വമ്പൻമാർ എന്നു തെളിയിക്കാനും അർജന്റീന ഇറങ്ങുമ്പോൾ ബ്രസീലിനു കിരീടമെന്നത് അവരുടെ നിലനിൽപ്പിന്റെ കൂടി […]

അർജന്റീന താരങ്ങളുടെ മാരകഗോളുകൾക്ക് ചെൽസി താരം വെല്ലുവിളി, ആരു നേടും പ്രീമിയർ ലീഗിലെ മികച്ച ഗോളിനുള്ള പുരസ്‌ക്കാരം | EPL

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ ഗെയിം വീക്ക് കഴിഞ്ഞപ്പോൾ അർജന്റീന താരങ്ങൾ മിന്നുന്ന പ്രകടനമാണ് നടത്തിയത്. എൻസോ ഫെർണാണ്ടസ് ചെൽസിക്കായി രണ്ടു ഗോളുകൾ നേടിയപ്പോൾ മാക് അലിസ്റ്റർ ലിവർപൂളിന്‌ വേണ്ടി ഒരു ഗോൾ സ്വന്തമാക്കി. ഫാക്കുണ്ടോ ബ്രൈറ്റണു വേണ്ടിയും ലോ സെൽസോ ടോട്ടനത്തിനു വേണ്ടിയും ഗോൾ നേടിയപ്പോൾ അൽവാരസ് ഒരു അസിസ്റ്റ് സ്വന്തമാക്കുകയുണ്ടായി. മാക് അലിസ്റ്റർ ലിവർപൂളിന് വേണ്ടി ഗോൾ നേടിയതിനു ശേഷം ആരാധകരുടെ ഇടയിൽ നടന്ന ചർച്ചകൾ ഇത്തവണ പ്രീമിയർ ലീഗിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം […]

“ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല, ഞാൻ ശരിക്കും ഞെട്ടിപ്പോയി”- കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് ദിമിത്രിസിന്റെ വാക്കുകൾ | Dimitris

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകക്കൂട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള ആരാധകരെ ലോകം അറിയുന്ന തലത്തിലേക്ക് അവർ വളർന്നു കഴിഞ്ഞിരിക്കുന്നു. ടീമിന് നൽകുന്ന മികച്ച പിന്തുണയും അതുപോലെതന്നെ സംഘടിതമായി നടത്തുന്ന പ്രവർത്തനങ്ങളുമാണ് ഈ തരത്തിൽ പ്രശസ്‌തരാവാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സഹായിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്ന വിദേശതാരങ്ങൾ ഈ ടീമിന് ആരാധകർ നൽകുന്ന പിന്തുണ കണ്ട് പലപ്പോഴും അത്ഭുതപ്പെട്ടു പോകാറുണ്ട്. സ്വന്തം മൈതാനത്ത് മാത്രമല്ല, എതിരാളികളുടെ മൈതാനത്തും വിദേശത്തു വരെ വലിയ […]